ഒരു വടക്കൻ വീരഗാഥാ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു

Advertisement

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ് ഫിലിംസിൽ നടന്ന പ്രിവ്യൂ ഷോയിൽ ചിത്രത്തിന്റെ സംവിധായകൻ ഹരിഹരൻ , ക്യാമറ അസിസ്റ്റന്റ് ആയിരുന്ന രവിചന്ദ്രൻ, സിനിമയിൽ കണ്ണപ്പൻ ഉണ്ണിയായി അഭിനയിച്ച റഷീദ് എന്നിവർ പങ്കെടുത്തു. അന്തരിച്ച നിർമാതാവ് പി വി ഗംഗാധരന്റെ മക്കളായ ഷെഗ് ന വിജിൽ,ഷെർഗ സന്ദീപ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
35 വർഷങ്ങൾക്ക് ശേഷം സിനിമ കണ്ടതിന്റെ സന്തോഷം സിനിമട്ടോഗ്രാഫർ രവി ചന്ദ്രൻ പങ്കുവെച്ചു.

ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. 35 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററിൽ ചിത്രം സിനിമ റീ റിലീസ് ചെയുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും പ്രേക്ഷകർക്ക് ദൃശ്യമാവുക. ചിത്രം റി മാസ്റ്ററിങ് ചെയ്തിരിക്കുന്നത് മാറ്റിനീ നൗ ആണ്.

Advertisement

മാതൃഭൂമി’ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേര്‍ന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ മലയാളത്തിനു സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് ‘ഒരു വടക്കന്‍വീരഗാഥ’. പുതിയ കാലത്തിന്റെ ദൃശ്യ-ശബ്ദ സാധ്യതകള്‍ പ്രയോജനപ്പെടുത്തി
ചിത്രം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും പറയുന്നു.

1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.
സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയപ്പോള്‍ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്.


ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.
പി ആർ ഓ : ഐശ്വര്യ രാജ്



Advertisement

Copyright © 2017 onlookersmedia.

Press ESC to close