ഒരു വടക്കൻ വീരഗാഥയുടെ റീ റിലീസ് ഈ സിനിമയോട് കാണിക്കുന്ന ബഹുമതി; വാചാലനായി മമ്മൂട്ടി

Advertisement

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തുകയാണ്. 4k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്യുന്നത്. ഈ വേളയിൽ ഇതിനെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ രമേശ് പിഷാരടി മമ്മൂട്ടിയുമായി നടത്തിയ സംഭാഷണത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓർമ്മകളും, അതുപോലെ ഇതിന്റെ റീ റിലീസിനെ കുറിച്ചും വാചാലനായത്. കൂടുതൽ ദൃശ്യ- ശബ്ദ മികവിൽ ഈ ചിത്രം ആസ്വദിക്കാനുള്ള വഴിയൊരുക്കുകയാണ് ഈ റീ റിലീസിലൂടെ ചെയ്യുന്നതെങ്കിലും, ഇതിന്റെ റീ റിലീസ് ഒരർത്ഥത്തിൽ ഈ സിനിമയോട് കാണിക്കുന്ന ഒരു വലിയ ബഹുമതി ആണെന്നാണ് മമ്മൂട്ടി വിശദീകരിക്കുന്നത്.

Advertisement

മലയാളത്തിലെ എണ്ണപ്പെട്ട ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ വീണ്ടുമെത്തുന്നത് അതിന്റെ മികവിനെ സ്മരിക്കുന്നത് പോലെയാണെന്നും, ആ സിനിമയോടും അതിനു പിന്നിൽ പ്രവർത്തിച്ച അതുല്യ കലാകാരന്മാരോടും ഈ സിനിമയുടെ കാലാതീതമായ മികവിനോടും നമ്മൾ കാണിക്കുന്ന ഒരു നന്ദി പ്രകടനവും അതിനു കൊടുക്കുന്ന ഒരു അംഗീകാരവുമാണ് അതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഈ കഴിഞ്ഞ ഡിസംബറിൽ അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി ചിത്രത്തിന്റെ ഈ പുത്തൻ പതിപ്പ് എത്തിക്കുന്നത്. മാറ്റിനി നൗ ടീം ആണ് ഇതിനു നേതൃത്വം നൽകുന്നത്. 1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഒരു വടക്കൻ വീരഗാഥ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും നേടിക്കൊടുത്ത ചലച്ചിത്രമാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിർമ്മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close