
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഒരൊന്നൊന്നര പ്രണയകഥ’ നാളെ പ്രദർശനത്തിനെത്തുകയാണ്. ഷെബിൻ ബെൻസനെ നായകനാക്കി ഷിബു ബാലനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയായ സായ ഡേവിഡാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഒരൊന്നൊന്നര പ്രണയകഥ ഒരു മുഴുനീള പ്രണയ ചിത്രമാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്‌കൂൾ മുതൽ കോളേജ് വരെയുള്ള ഇരുവരുടെ പ്രണയ നിമിഷങ്ങൾ കോർത്തിണക്കികൊണ്ട് ഒരു പ്രണയ കാവ്യം എന്ന തോന്നിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വിനയ് ഫോർട്ട്, സുധീർ കരമന, അലൻസിയർ, മാമുക്കോയ, സുരഭി, വിനോദ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമീർ ഹഖാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാജൻ അബ്രഹാമാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോൾഡൻ ഗോൾബിന്റെ ബാനറിൽ എം.എം ഹനീഫയും നിധിൻ ഉദയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.