
യുവ നടൻ ഷെബിൻ ബെൻസനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക ആയി അരങ്ങേറ്റം കുറിച്ച സായ ഡേവിഡും അഭിനയിച്ച പുതിയ ചിത്രമാണ് ഒരൊന്നൊന്നര പ്രണയ കഥ. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് പരസ്പരം മത്സരം തുടങ്ങി, പിന്നീട് കോളേജ് തലത്തിൽ വരെ നീണ്ടുനിൽക്കുന്ന ഇഷ്ട്ടത്തിന്റെയും ഇഷ്ട്ടകേടിന്റെയും കഥായാണ് ചിത്രം പറയുന്നത്. ബാല്യം മുതൽ യൗവ്വനം വരെയുള്ള രണ്ടു പേരുടെയും വിവിധകാലഘട്ടങ്ങളിലൂടെയുള്ള പ്രണയമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട്, സുധീർ കരമന, അലൻസിയർ, മാമുക്കോയ,വിനോദ് കോവൂർ, സുരഭിലക്ഷ്മി, ഉമാനായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു..വിനീത് ശ്രീനിവാസൻ ആലപിച്ച മലബാറി പെണ്ണേ എന്നു തുടങ്ങുന്ന ഈ ഗാനത്തിന് വമ്പൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിചിരുന്നു.
ഷിബു ബാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈചിത്രം ഉടൻ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട് . സമീർ ഹഖ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ് ഗോൾഡൻ ഗ്ലോബിന്റെ ബാനറിൽ എം എം ഹനീഫ, നിധിൻ ഉദയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.