നാരദന്റെ പോസ്റ്ററുകളിൽ ഇന്ദൻസിനെ ഉൾപ്പെടുത്തിയില്ല എന്ന വിമർശനത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ..!

Advertisement

യുവ താരം ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഒരുക്കിയ പുതിയ ചിത്രമാണ് നാരദൻ. മാർച്ച് മൂന്നിന് റിലീസ് ചെയ്ത ഈ ചിത്രം മികച്ച നിരൂപക പ്രശംസ ആണ് നേടിയത്. ഇപ്പോഴിതാ ഈ ചിത്രം റിലീസ് ആയതിന് പിന്നാലെ ഉണ്ടായ ഒരു വിവാദത്തിൽ പ്രതികരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇതിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്ത ഇന്ദ്രൻസിനെ, ഈ ചിത്രത്തിന്റെ പോസ്റ്ററുകളിൽ ഒന്നും ഉൾപ്പെടുത്തിയില്ല. അതിനെതിരെ വലിയ വിമർശനം ആണ് ഉണ്ടായത്. ആ വിമര്ശനത്തിനാണ് നിർമ്മാതാക്കളായ ഒപിഎം സിനിമാസ് വിശദീകരണം നൽകുന്നത്. ആഷിഖ് അബു, റിമ കല്ലിങ്കൽ, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഒപിഎം ബാനർ രൂപീകരിച്ചിരിക്കുന്നത്.

Advertisement

ഇന്ദ്രൻസിന്റെ പോസ്റ്ററുകൾ ഈ സിനിമയുടെ റിലീസിന് മുമ്പ് മനഃപൂർവ്വം തങ്ങൾ കൊടുക്കാതിരുന്നതാണെന്നും, ഈ ചിത്രത്തിൽ കോടതി രംഗങ്ങൾ ഉണ്ടെന്നത് വെളിപ്പെടുത്തേണ്ട എന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നുമാണ് ഒപിഎം പ്രതിനിധികൾ പറയുന്നത്. അവർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “തുറന്ന ചർച്ചക്ക് നന്ദി. വിമർശനങ്ങളെ പോസിറ്റീവ് ആയിത്തന്നെ ഉൾക്കൊള്ളുന്നു. പിന്നെ, ഇന്ദ്രൻസ് ചേട്ടന്റെ പോസ്റ്ററുകൾ മനഃപ്പൂർവ്വം ഞങ്ങൾ ആദ്യമേ കൊടുക്കാതിരുന്നതാണ്. അത് അദ്ദേഹത്തിനോട് പറഞ്ഞിട്ട് തന്നെ ചെയ്തതാണ്. കാരണം നാരദനിൽ കോടതി രംഗങ്ങൽ ഉണ്ട് എന്നത് ആദ്യമേ വെളിപ്പെടുത്തേണ്ട എന്നതിന്റെ ഭാഗമായിട്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. സിനിമ റിലീസ് ചെയ്തതിനു ശേഷം പിറ്റേന്നുമുതൽ തന്നെ ഇന്ദ്രൻസ് ചേട്ടന്റെ പോസ്റ്ററുകൾ ഇറക്കിയിരുന്നു. ഇതാണ് യഥാർത്ഥ കാരണവും. സിനിമയെ ഇത്രയും സീരിയസായി സമീപിച്ചതിനും ചർച്ച ചെയ്തതിനു വളരെ നന്ദി അറിയിക്കുന്നു..”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close