തിയേറ്റർ ജീവനക്കാർക്ക് സാമ്പത്തിക സഹായവുമായി ‘ഓപ്പറേഷൻ ജാവ’ ടീം…

Advertisement

നവാഗതനായ തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം ഓപ്പറേഷൻ ജാവ വലിയ പ്രേക്ഷക പ്രശംസ നേടി പ്രദർശനവിജയം തുടരുകയാണ്. കാലിക പ്രസക്തിയുള്ള വിഷയത്തെ അതിഗംഭീരമായ ഒരു ത്രില്ലറായി പ്രേക്ഷകരിലേക്ക് എത്തിച്ച ഓപ്പറേഷൻ ജാവക്ക് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റുമായി വലിയ പിന്തുണയാണ് ലഭിക്കുന്നത്. സാമൂഹ്യപ്രസക്തിയുള്ള അധി ഗൗരവമായ വിഷയത്തെപ്പറ്റി സിനിമയിലൂടെ സംസാരിച്ച ഓപ്പറേഷൻ ജാവ ടീം ഇപ്പോഴിതാ മറ്റൊരു സാമൂഹിക ഉത്തരവാദിത്വം കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഫെബ്രുവരി 22, 23, 24 ദിവസങ്ങളിൽ ഓപ്പറേഷൻ ജാവ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിലെ മോർണിംഗ് ഷോയിൽ നിന്നും വി സിനിമാസിന് ലഭിക്കുന്ന തിയേറ്റർ ഷെറിന്റെ 10 ശതമാനം കോവിഡ് പ്രതിസന്ധി തരണം ചെയ്തു സിനിമയ്ക്ക് ഒപ്പം നിൽക്കുന്ന തിയേറ്റർ ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധി സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് തിയേറ്റർ ജീവനക്കാർക്കും മറ്റുള്ള ജോലിക്കാർക്കുമാണ്. നിരവധി സിനിമാ സംഘടനകളും പ്രമുഖരും ജോലി നഷ്ടപ്പെട്ട സിനിമ ജീവനക്കാർക്ക് സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വളരെ മാതൃകാപരമായ സഹായവുമായി ഓപ്പറേഷൻ ജാവ ടീമും രംഗത്തെത്തിയിരിക്കുന്നു. ഈ നടപടി തികച്ചും മാതൃകാപരവും പ്രശംസനീയമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close