മമ്മൂക്ക നോ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ ചിത്രം സംഭവിക്കില്ലാ: വൺ സംവിധായകൻ

Advertisement

മലയാള സിനിമയിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ് മമ്മൂട്ടി. 1980 ൽ പുറത്തിറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഭാഗമായ താരം 40 വർഷം പിന്നിടുമ്പോൾ മലയാളത്തിലെ സൂപ്പർസ്റ്റാറായി നിറഞ്ഞു നിൽക്കുകയാണ്. മമ്മൂട്ടി നായകനായിയെത്തുന്ന ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആരാധകരും സിനിമ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. ചിറകൊടിഞ്ഞ കിനാക്കൾ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ് വൺ. 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ ചിത്രം സംഭവിക്കില്ലാ എന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥൻ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മമ്മൂട്ടിയെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ ചിത്രം പ്ലാൻ ചെയ്തതെന്ന് സംവിധായകൻ തുറന്ന് പറയുകയുണ്ടായി. മക്കൾ ആട്ച്ചി എന്ന ആർ കെ സെൽവമണി ചിത്രത്തിലും വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്ര എന്ന ചിത്രത്തിലും മമ്മൂട്ടി ഇതിനു മുമ്പ് മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെന്നും അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു മുഖ്യമന്ത്രിയായിരിക്കും കടയ്ക്കൽ ചന്ദ്രൻ എന്ന് സന്തോഷ് വിശ്വനാഥൻ വ്യക്തമാക്കി. വൺ എന്ന ചിത്രത്തിന്റെ വൺ ലൈൻ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെടുകയും അദ്ദേഹം സമ്മതം മൂളിയതിന് ശേഷമാണ് തിരക്കഥാ രചനയിലേക്ക് കടന്നതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ച യാത്ര ആ സമയത്താണ് റിലീസിന് എത്തിയതെന്നും അത് കാണണമെന്നും അതുമായി സാമ്യം വരരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു എന്ന് സംവിധായകൻ അഭിമുഖത്തിൽ പറയുകയായിരുന്നു. ബോബി – സഞ്ജയ് തിരക്കഥാ രച്ചിരിക്കുന്ന ഈ ചിത്രം പുതുമ നിറഞ്ഞ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സന്തോഷ് വിശ്വനാഥൻ കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close