ഇനി സ്റ്റീഫന് മുന്നിൽ വഴിമാറാൻ ആ റെക്കോർഡു കൂടി മാത്രം..!

Advertisement

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ള മോഹൻലാൽ എന്ന താര സൂര്യൻ തന്റെ പുതിയ ചിത്രമായ ലൂസിഫെറിലൂടെയും റെക്കോർഡുകളുടെ പെരുമഴയാണ് ഈ വെക്കേഷൻ സമയത്തു നൽകിയത്. മലയാള സിനിമയിൽ ഇപ്പോൾ നിലവിലുള്ള കളക്ഷൻ റെക്കോർഡുകളിൽ 99 ശതമാനവും തകർത്തെറിഞ്ഞ ലുസിഫെറിന് മുന്നിൽ അവശേഷിക്കുന്നത് ഇനി ഒരേ ഒരു റെക്കോർഡ് മാത്രം. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന റെക്കോർഡ് ആണത്. മോഹൻലാൽ തന്നെ നായകനായ പുലിമുരുകൻ ആണ് ആ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 86 കോടി രൂപക്ക് മുകളിൽ ആണ് പുലി മുരുകൻ നേടിയത്. ലുസിഫെർ ഇതിനോടകം കേരളത്തിൽ നിന്ന് ഇരുപത്തിമൂന്ന് ദിവസം കൊണ്ട് 65 കോടി രൂപയുടെ അടുത്തു നേടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇനി ഇരുപത് കോടിക്കു മുകളിൽ ഇവിടെ നിന്നു നേടാൻ സാധിച്ചാൽ സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾക്ക് ധൈര്യമായി പറയാം, ” മുരുകാ നീ തീർന്നെടാ” എന്നു. വൈശാഖ് സംവിധാനം ചെയ്‌ത പുലി മുരുകൻ 2016 ഇൽ ആണ് മലയാള സിനിമയിലെ ആദ്യ നൂറു കോടി ചിത്രം ആയി മാറിയത്. അന്ന് ഈ ചിത്രം റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ ആണ് നോട്ട് നിരോധനം ഉണ്ടായത്. അതിനിടയിലും പിടിച്ചു നിന്നാണ് പുലിമുരുകൻ ഈ റെക്കോർഡ് കേരളാ ഗ്രോസ് നേടിയെടുത്തത്. അല്ലെങ്കിൽ ചിലപ്പോൾ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ചിത്രവും പുലിമുരുകൻ ആവുമായിരുന്നു. ഏതായാലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും, വിദേശത്തുമെല്ലാം സ്റ്റീഫൻ നെടുമ്പള്ളി മുരുകനെ തീർത്തെങ്കിലും കേരളത്തിൽ മുരുകൻ സൃഷ്ടിച്ചത് കീഴടക്കാൻ എളുപ്പമല്ലാത്ത ഒരു ചരിത്രം തന്നെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close