വീണ്ടുമൊരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടി, ആരാകും മാർത്താണ്ഡ വർമ്മ?

Advertisement

സി.ബി.ഐ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ സംവിധായകനാണ് കെ.മധു. കുറ്റാന്വേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ചരിത്ര സിനിമകൾ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് അദ്ദേഹം. 1700 മുതൽ 1800 വരെയുള്ള നൂറു വർഷക്കാലത്തിനിടയിൽ തിരുവിതാംകൂർ ഭരിച്ച പ്രഗത്ഭമതികളായ രണ്ട് മഹാരാജാക്കന്മാരുടെ കഥകളാണ് വെള്ളിത്തിരയിൽ അവതരിപ്പിക്കുക. രണ്ട് ഭാഗങ്ങളായാണ് ഇവ എത്തുന്നത്.

ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കഥ പറയുന്ന ‘അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കിംഗ് ഓഫ് ട്രാവൻകൂറും’ ധർമ്മരാജാവ് എന്ന് കേൾവികേട്ട കാർത്തിക തിരുനാൾ മഹാരാജാവിന്റെ ജീവിതം പറയുന്ന ‘ധർമ്മരാജ’യുമാണ് കെ. മധു സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടി ആണെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ധർമ്മരാജയിൽ ധർമ്മരാജാവായി പരിഗണിക്കുന്നത് ഇന്ത്യൻ സിനിമയിലെ നടന വിസ്മയമായ മറ്റൊരു താരത്തെയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവരെക്കൂടാതെ മലയാളം ,തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ പ്രഗൽഭരും പ്രശസ്തരുമായ ഒരു വൻതാരനിര തന്നെ ചിത്രത്തിൽ ഉണ്ടാവും.

Advertisement

അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. മൂന്നുവർഷത്തിലധികമായി ഈ പ്രോജക്ടിനെക്കുറിച്ചുളള ആലോചനയിലായിരുന്നു. പരമ്പര സിനിമകളെടുത്ത് വിജയിപ്പിച്ച ഒരാളെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ഈ പ്രോജക്ടുകളെ കാണുന്നതെന്നും ചിത്രത്തിലെ താരനിരയെക്കുറിച്ചുളള മുഴുവൻ വിവരങ്ങളും അധികം വൈകാതെ പുറത്തുവിടുമെന്നും കെ. മധു വ്യക്തമാക്കുന്നു. പീറ്റർ ഹെയ്നാണ് ചിത്രത്തിലെ യുദ്ധരംഗങ്ങളും സംഘട്ടനരംഗങ്ങളും ഒരുക്കുന്നത് തിരക്കഥ എഴുതുന്നത് റോബിൻ തിരുമലയാണ്. ബാഹുബലിയിലൂടെ പ്രശസ്തനായ കീരവാണിയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. ഇന്ത്യയിലെയും ഹോളിവുഡിലെയും പ്രഗൽഭരായ സാങ്കേതിക പ്രവർത്തകരും അണിയറയിൽ മാറ്റുരയ്ക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close