മലയാളത്തിൽ സിനിമകൾ ഇല്ലാത്ത ആദ്യത്തെ ഓണം; ഓണച്ചിത്രങ്ങൾ അടുത്ത മാസം മുതൽ..!

Advertisement

മലയാള സിനിമകൾ ഇല്ലാത്ത ഒരു ഓണക്കാലമാണ് ഇപ്പോൾ കടന്നു പോകുന്നത്. ഒരുപക്ഷെ മലയാള സിനിമാ ഇൻഡസ്ട്രി സജീവമായതിനു ശേഷം ചരിത്രത്തിൽ ആദ്യമായാവും ഓണത്തിന് റിലീസുകൾ ഇല്ലാതെ ഒരു വർഷം കടന്നു പോകുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബിസിനെസ്സ് നടക്കുന്ന, ഏറ്റവും കൂടുതൽ പ്രേക്ഷകർ തീയേറ്ററുകളിൽ എത്തുന്ന ഒരു കാലമാണ് ഓണം വെക്കേഷൻ. ഓണം മുന്നിൽ കണ്ടു മാത്രം നിർമ്മിക്കുന്ന ചിത്രങ്ങൾ വരെ മലയാളത്തിൽ ഉണ്ട്. എന്നാൽ ഇത്തവണ കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തിന്റെ ഭാഗമായി ഓണച്ചിത്രങ്ങൾ എല്ലാം തന്നെ റിലീസ് നീട്ടി വെക്കുകയായിരുന്നു. ഏതാനും തമിഴ് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് കേരളത്തിലെ തീയേറ്ററുകളിൽ ഇപ്പോൾ എത്തിയിട്ടുള്ളത്.

ഓണം റിലീസ് ആയി തീരുമാനിച്ചിരുന്ന അഞ്ചോളം ചിത്രങ്ങൾ അടുത്ത മാസം തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. സെപ്റ്റംബർ ഏഴു മുതൽ ആയിരിക്കും റിലീസ് നീട്ടിയ ചിത്രങ്ങൾ എത്തുക. തീവണ്ടി, രണം എന്നീ ചിത്രങ്ങൾ സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ, സെപ്റ്റംബർ പതിനാലിന് ആണ് ഒരു കുട്ടനാടൻ ബ്ലോഗ്, പടയോട്ടം എന്നീ ചിത്രങ്ങൾ എത്തുക. സെപ്റ്റംബർ ഇരുപത്തിയൊന്നിന് മംഗല്യം തന്തുനാനേന, വരത്തൻ എന്നീ ചിത്രങ്ങൾ എത്തുമ്പോൾ, സെപ്റ്റംബർ 28 നു ചാലക്കുടിക്കാരൻ ചങ്ങാതി, ലിലി എന്നീ ചിത്രങ്ങൾ എത്തുമെന്നാണ് സൂചന. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണി ഒക്ടോബർ പതിനൊന്നിന് ആണ് എത്താൻ സാധ്യത. മന്ദാരം, ഫ്രഞ്ച് വിപ്ലവം എന്നീ ചിത്രങ്ങളും റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ ആയ ഡ്രാമ , ഒടിയൻ എന്നിവയുടെയും റിലീസ് നീളും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close