മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും: ഒമർ ലുലു

Advertisement

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിക് അബു മാസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച പ്രൊജക്റ്റ് ആണ് ചരിത്ര സിനിമയായ വാരിയംകുന്നൻ. എന്നാൽ ചിത്രം പറയാൻ പോകുന്ന പ്രമേയത്തിന്റെ പേരിലും അതിനു ശേഷം അതിൻറെ രചയിതാക്കളിൽ ഒരാളായ റമീസ് പുലർത്തിയിരുന്ന രാഷ്ട്രീയ നിലപാടുകളുടെ പേരിലും പ്രഖ്യാപിച്ച നിമിഷം മുതൽ ചിത്രം വിവാദത്തിലായി. അവസാനം, തങ്ങൾ ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് കഴിഞ്ഞ ദിവസമാണ് ആഷിക് അബുവും പൃഥ്വിരാജ് സുകുമാരനും മാധ്യമങ്ങളെ അറിയിച്ചത്. നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് കാരണമെന്നും അവർ പറഞ്ഞു. കോമ്പസ് മൂവീസ് ലിമിറ്റഡ്, ഒ പി എം സിനിമാസ് എന്നിവയുടെ ബാനറിൽ സിക്കന്തർ, മൊയ്‌ദീൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാനിരുന്നത്. ഇതേ കഥയെ അടിസ്ഥാനമാക്കി തന്നെ, പി ടി കുഞ്ഞു മുഹമ്മദ്, അലി അക്ബർ തുടങ്ങി ഒട്ടേറെ പേര് ചിത്രങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, തനിക്കു ബഡ്ജറ്റ് തന്നാൽ ഈ ചിത്രം താനൊരുക്കാം എന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഒമർ ലുലു.

‘പ്രീ ബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയാറുള്ള നിർമാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും..’, എന്നാണ് ഒമർ ലുലു തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. അഭിനയിക്കാൻ ആളുണ്ടെങ്കിൽ സിനിമ ഞാൻ നിർമിക്കാമെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. ബാബു ആന്റണിയെ നായകനാക്കി ഡെന്നിസ് ജോസഫിന്റെ രചനയിൽ പവർ സ്റ്റാർ എന്ന ബിഗ് ബജറ്റ് മാസ്സ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമർ ലുലു. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021–ൽ ചിത്രീകരണം ആരംഭിക്കാനിരുന്ന പൃഥ്വിരാജ് – ആഷിക് അബു ടീമിന്റെ വാരിയംകുന്നൻ ഹർഷദ്, റമീസ് എന്നിവർ ചേർന്നാണ് രചിച്ചിരുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close