
സ്വാഭാവിക അഭിനയം കൊണ്ട് മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടറാണ് മോഹൻലാൽ. കേരളത്തിൽ മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന വരവേൽപ്പ് മറ്റ് നടന്മാർക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ്. ഏകദേശം 7 മാസത്തോളമായി ഒരു മോഹൻലാൽ ചിത്രം കേരളത്തിൽ റീലീസായിട്ട്, ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലനാണ് മോഹൻലാൽ അവസാനമായി അഭിനയിച്ച ചിത്രം. കാത്തിരിപ്പിന് ഒരു വിരാമമായി എന്നപ്പോലെ അജോയ് വർമ്മ-മോഹൻലാൽ ചിത്രം റീലീസിന് ഒരുങ്ങുകയാണ്. അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രം നിർമ്മിക്കുന്നത് സന്തോഷ്.ടി.കുരുവിളയാണ്. മലയാള സിനിമയുടെ എവർഗ്രീൻ കോംബോ എന്ന് അറിയപ്പെട്ടിരുന്ന നാദിയ മൊയ്ദു- മോഹൻലാൽ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് നീരാളി. ജെയിംസ് ആൻഡ് ആലീസ്, ഓവർ ടേക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായിമാറിയ പാർവതി നായർ ചിത്രത്തിൽ പ്രധാന വേഷത്തിലെന്നുണ്ട്.
ഈദ് റീലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് നിപ്പാ വൈറസിന്റെ കടന്ന് വരവുമൂലം റീലീസ് നീട്ടുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പല തീയറ്ററുകളും അടച്ചു പൂട്ടിയിരിക്കുകയാണ്, മോഹൻലാൽ സിനിമകൾക്ക് വൻ വരവേൽപ്പ് ലഭിക്കുന്ന കേരളത്തിലെ ഒരു ജില്ലയാണ് കോഴിക്കോട്, ആയതിനാൽ ആരാധകരുടെയും സിനിമ പ്രേമികളുടെയും അഭ്യർത്ഥന മാനിച്ചാണ് ചിത്രം റീലീസ് നീട്ടാൻ തീരുമാനിച്ചത്. നീരാളി ടീം പുതിയ റീലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്, ജൂലൈ 12ന് വേൾഡ് വൈഡ് റീലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ഗൾഫിലുള്ള മലയാളി പ്രേക്ഷകർക്കും ഇത് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്, ജെ.സി.സി റീലീസും വൈകിപ്പിക്കാതെ ഒരേ ദിവസം എത്തിക്കുന്ന ചുരുക്കം ചില മലയാള സിനിമകളുടെ പട്ടികയിൽ നീരാളിയും സ്ഥാനം പിടിച്ചിരിക്കുകയാണ്. റിലീസിന് ഒരു മാസം ബാക്കിനിൽക്കെ ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് വൈകാതെ പുറത്തുവിടും എന്നാണ് നീരാളി ടീം തങ്ങളുടെ ഒഫീഷ്യൽ പേജിൽ പുറത്തുവിട്ടത്.
ഒരു റോഡ് ത്രില്ലർ മൂവിയായ നീരാളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജു തോമസാണ്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസർ, മേഘ മാത്യു, ബിനീഷ് കോടിയേരി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസി സംഗീതം ഒരുക്കുന്ന ചിത്രമാണ് നീരാളി. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് തുണ്ടിയിലാണ്. എഡിറ്റിങ് വർക്കുകൾ അജോയ് വർമ്മയും സജിത് ഉണ്ണികൃഷ്ണനും ചേർന്നാണ് പൂർത്തിയാക്കിയത്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നീരാളി അടുത്ത മാസം വമ്പൻ റീലീസോട് കൂടി പ്രദർശനത്തിനെത്തും.