ഒടിയൻ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുമെന്നും ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമെന്നും സാം സി എസ്..!

Advertisement

മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനായി കാത്തിരിക്കുന്നതെന്ന് പറയാം. ഒരു ട്രൈലെർ പോലും ഈ ചിത്രത്തിന്റേതായി പുറത്തു വന്നിട്ടില്ല എങ്കിലും ഇന്ന് മലയാള സിനിമയിൽ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രമേതെന്ന ചോദ്യത്തിന് ഒടിയൻ എന്ന ഒരുത്തരമേയുള്ളു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റെജിൽ ആണ്. എന്നാൽ ഇപ്പോൾ പ്രശസ്ത സംഗീത സംവിധായകൻ സാം സി എസ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നതു. വിക്രം വേദ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ സംഗീത സംവിധായകനാണ് സാം സി എസ്. അദ്ദേഹമാണ് ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിന് മുൻപേ താൻ ഒടിയൻ കണ്ടു എന്നും ഈ ചിത്രം മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുമെന്നാണ് സാം പറയുന്നത്. അത്ര ഗംഭീരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സാം പറയുന്നു. മോഹൻലാൽ എന്ന നടന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഗംഭീര പ്രകടനമായിരിക്കും ഒടിയൻ എന്ന ചിത്രത്തിൽ കാണാൻ കഴിയുക എന്നും സാം പറയുന്നു.

Advertisement

തമിഴ് സിനിമയിൽ രജനികാന്ത് ചിത്രത്തിൽ ജോലി ചെയ്യുന്നത് പോലെ അഭിമാനകരമാണ് മലയാളത്തിൽ എത്തി മോഹൻലാൽ ചിത്രത്തിൽ ജോലി ചെയ്യുന്നത് എന്ന് നേരത്തെ ഒരിക്കൽ പറഞ്ഞ പറഞ്ഞ സാം, ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറാൻ സാധിക്കുന്നത് തന്റെ ഭാഗ്യം ആണെന്നും കഴിഞ്ഞ ദിവസം പുറത്തു വിട്ട വീഡിയോയിലൂടെ പറഞ്ഞു. ശ്രീകുമാർ മേനോന്റെ സംവിധാനം കണ്ടാൽ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രമാണെന്ന് തോന്നില്ലെന്നും അത്ര വിശദമായി തന്നെ ഇതിന്റെ ഗംഭീരമായ തിരക്കഥക്കു അദ്ദേഹം ദൃശ്യ ഭാഷ നൽകിയിട്ടുണ്ടെന്നും സാം ഒടിയൻ കണ്ടിട്ട് പറഞ്ഞു. എം ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സാം ഇപ്പോൾ ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുകയാണ്. സൗണ്ട് മിക്സിങ് സ്റ്റേജിൽ ആണ് ഇപ്പോൾ ഒടിയൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close