മൂന്നു ഭാഷകളിൽ ഒരേ സമയം റിലീസ്; ഒടിയൻ തമിഴ് വേർഷനും പതിനാലിന് എത്തും..!

Advertisement

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരു മോഹൻലാൽ ചിത്രം കൂടി ഡിസംബർ പതിനാലിന് റിലീസ് ചെയ്യാൻ പോവുകയാണ്. മലയാളത്തിന്റെ ഈ താര ചക്രവർത്തിയുടെ ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രം മൂന്നു ഇന്ത്യൻ ഭാഷകളിൽ ഒരേ ദിവസമാണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ആയാണ് ഒടിയൻ എത്തുക. തമിഴിലും, തെലുങ്കിലും വമ്പൻ വിതരണക്കാരാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുക. തെലുങ്കിൽ ദഗ്ഗുബതി ക്രീയേഷൻസ് ഈ ചിത്രം എത്തിക്കുമ്പോൾ തമിഴിൽ ട്രൈഡന്റ് ആർട്സ് ആണ് ഒടിയൻ എത്തിക്കുന്നത്. വിക്രം വേദ , അരാം തുടങ്ങിയ തമിഴ് ചിത്രങ്ങൾ വിതരണം ചെയ്തവർ ആണ് ട്രൈഡന്റ് ആർട്സ്. ഇപ്പോൾ കമൽ ഹാസന് ഒപ്പം ചേർന്ന് പുതിയ വിക്രം ചിത്രം നിർമ്മിക്കുന്നതും ട്രൈഡന്റ് ആർട്സ് ആണ്.

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ മലയാളം സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയിരിക്കും. ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം എന്ന ബഹുമതിയും ഒടിയൻ നേടും എന്നുറപ്പാണ്. ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, യു എസ്, യു കെ, പോളണ്ട്, ഫ്രാൻസ്, ജർമ്മനി, ഉക്രൈൻ , ഇറ്റലി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ഒടിയൻ റിലീസ് ചെയ്യും. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു ഫാന്റസി ത്രില്ലെർ ആണ്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ അഞ്ചു വമ്പൻ സംഘട്ടനങ്ങളും എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും ഈ ചിത്രത്തിൽ ഉണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close