മലയാള സിനിമയെ വളർച്ചയുടെ ആകാശത്തു എത്തിക്കുകയാണ് മോഹൻലാൽ ചിത്രമായ ഒടിയൻ. ദൃശ്യത്തിലൂടെ മലയാളത്തിൽ ആദ്യമായി അമ്പതു കോടി നേടുന്ന ചിത്രവും പുലിമുരുകനിലൂടെ മലയാളത്തിൽ ആദ്യമായി നൂറു കോടിയും നൂറ്റമ്പതു കോടിയും നേടുന്ന ചിത്രവും സമ്മാനിച്ച മോഹൻലാൽ ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഒടിയനിലൂടെ റിലീസിന് മുൻപേ 100 കോടി രൂപയുടെ ബിസിനസ്സ് നടത്തുന്ന മലയാള ചിത്രവും നമ്മുക്ക് സമ്മാനിച്ച് കഴിഞ്ഞു. എന്തിരൻ 2 , ബാഹുബലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ ഫിലിം ഈ നേട്ടം കൈവരിക്കുന്നത്. അതുപോലെ തന്നെ ഇന്ത്യൻ സിനിമയിൽ ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ചിത്രവുമാണ് ഒടിയൻ.
ഈ ചിത്രത്തിന്റെ മൂന്നു ഭാഷകളിലുമായുള്ള റൈറ്റ്സ്, പ്രീ റിലീസ് അഡ്വാൻസ് ബുക്കിംഗ് തുക എല്ലാം ചേർത്താണ് ഈ നൂറു കോടി രൂപയുടെ ബിസിനസ്സ് നടന്നത് എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചു. മലയാളം, തമിഴ് തെലുങ്കു ഭാഷകളിൽ ആയി 35 രാജ്യങ്ങളിൽ ആയാണ് ഒടിയൻ റിലീസ് ചെയ്യുന്നത്. ഈ മൂന്നു ഭാഷകളിലെയും ഓഡിയോ, വീഡിയോ, ഡബ്ബിങ്, സാറ്റലൈറ്റ്, റീമേക് റൈറ്റ്‌സുകളും ഓവർസീസ് റൈറ്റ്‌സുകളും അതുപോലെ തന്നെ എയർടെൽ, കിംഗ് ഫിഷർ, മൈ ജി തുടങ്ങി ഒട്ടേറെ സ്പോൺസർമാരുമായുള്ള കരാറുകളും മുഖേനയാണ് ഒടിയൻ നൂറു കോടിയിൽ റിലീസിന് മുൻപേ തൊട്ടതു. അതിനൊപ്പം തന്നെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രം നേടിയെടുക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഒടിയൻ.