സൌത്ത് ഇന്ത്യയിലെ മോഷന്‍ പോസ്റ്റര്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഒടിയന്‍

Advertisement

മഹാഭാരതം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് മുൻപ് വിഎ ശ്രീകുമാർ മേനോൻ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന ചിത്രമാണ് ഒടിയൻ. അടുത്ത മാസമേ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ എങ്കിലും ഒടിയൻ ഇന്ന് കേരളത്തിനകത്തും പുറത്തും തരംഗമായി മാറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ചിത്രീകരണത്തിന് മുൻപേ തന്നെ മോഹൻലാലിന്‍റെ ഒടിയന്‍ ലുക്ക് പുറത്തു വിട്ടു കൊണ്ടുള്ള ഒരു മോഷൻ പോസ്റ്റർ ഇറക്കി ഞെട്ടിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. ജൂലൈ മൂന്നാം തീയതി രാവിലെ 11 മണിക്ക് പുറത്തു വിട്ട ഈ മോഷൻ പോസ്റ്ററിന് സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ചരിത്രങ്ങളും കാറ്റിൽ പറത്തുന്ന സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒടിയൻ മോഷൻ പോസ്റ്ററിന് ലഭിച്ച കാഴ്ചക്കാർ 29 ലക്ഷത്തിനു മുകളിലാണ് എന്നത് സർവകാല റെക്കോർഡ് ആണ്. സൌത്ത് ഇന്ത്യന്‍ സിനിമയിലെ മോഷന്‍ പോസ്റ്റര്‍ റെക്കോര്‍ഡ് ആണിത്.

Advertisement

odiyan, odiyan malayalam movie, mohanlal, latest malayalam movie,

രണ്ടാം സ്ഥാനത്തു നിൽക്കുന്ന മഹേഷ് ബാബു ചിത്രം സ്പൈഡറിന്റെ മോഷൻ പോസ്റ്ററിന് ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ലഭിച്ച കാഴ്ചക്കാർ വെറും 10 ലക്ഷം മാത്രം. മൂന്നാം സ്ഥാനത്താണ് ബാഹുബലി 2 നിൽക്കുന്നത്. 7 ലക്ഷത്തിനു മുകളിൽ കാഴ്ചക്കാർ മാത്രമാണ് ഇരുപത്തിനാലു മണിക്കൂറിൽ ബാഹുബലിയുടെ മോഷൻ പോസ്റ്ററിന് ലഭിച്ചിട്ടുള്ളത്.

odiyan, odiyan malayalam movie, mohanlal, latest malayalam movie,

മോഹൻലാലിന്‍റെ പുതിയ ലുക്ക് തന്നെയാണ് മോഷൻ പോസ്റ്ററിന് ഇത്രയുമധികം കാഴ്ചക്കാർ ലഭിക്കാനുള്ള കാരണമെന്നു നിസംശയം പറയാം. ഞെട്ടിക്കുന്ന ലുക്കിലാണ് മോഹൻലാൽ ഈ മോഷൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീശ വടിച്ചു, ശരീരം മെലിഞ്ഞു, മുറുക്കി ചുവപ്പിച്ച ചുണ്ടും കയ്യിൽ വെറ്റിലയുമായാണ് ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായി മോഹൻലാൽ മോഷൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

odiyan, odiyan malayalam movie, mohanlal, latest malayalam movie,

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ഒരു ഫാന്‍റസി ത്രില്ലറായാണ് ഒരുക്കുന്നത്. 1950 കാലഘട്ടം മുതലുള്ള കഥ പറയുന്ന ഈ ചിത്രത്തിൽ മോഹൻലാൽ 30 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ള കഥാപാത്ര രൂപത്തിൽ എത്തും എന്നാണ് സംവിധായകൻ വിഎ ശ്രീകുമാർ മേനോനോട് മാധ്യമങ്ങളോട് പറയുന്നത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

odiyan, odiyan malayalam movie, mohanlal, latest malayalam movie,

മലയാള സിനിമയിലെ ഇന്നേ വരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഒടിയൻ. പീറ്റർ ഹെയ്‌ൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം ജയചന്ദ്രനാണ്. സാബു സിറിൽ, ശ്രീകർ പ്രസാദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

odiyan, odiyan malayalam movie, mohanlal, latest malayalam movie,

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന്‍റെ ക്യാമറാമാൻ ഷാജി കുമാർ ദൃശ്യങ്ങളൊരുക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, തമിഴ് താരം പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close