അതൊരു വലിയ നഷ്ടമായി പോയി,ആ ചിത്രം പ്ലാൻ ചെയ്തിരുന്നെങ്കിലും നടന്നില്ല: കെ ജി ജോർജ് പറയുന്നു..!

Advertisement

മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു കെ ജി ജോർജ്. സ്വപ്നാടനം എന്ന ചിത്രമൊരുക്കി 1975 ഇൽ അരങ്ങേറ്റം കുറിച്ച കെ ജി ജോർജ് പിന്നീട് സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ചത് ഒരുപിടി ക്ലാസിക് ചിത്രങ്ങൾ. കേരളാ സംസ്ഥാന അവാർഡ് ഒമ്പതെണ്ണം നേടിയ കെ ജി ജോർജ് അതിനൊപ്പം സ്വന്തമാക്കിയത് ഒട്ടേറെ അംഗീകാരങ്ങൾ. വ്യാമോഹം, രാപ്പാടികളുടെ ഗാഥാ, ഇനിയവൾ ഉറങ്ങട്ടെ, ഓണപ്പുടവ, മണ്ണ്, ഉൾക്കടൽ, മേള, കോലങ്ങൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, ഇരകൾ, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, ഇലവങ്കോട് ദേശം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. ഇത് കൂടാതെ നെല്ല് എന്ന ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹം, മഹാനഗരം എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ഒരു ചിത്രമൊരുക്കാൻ പറ്റാത്തത് ആണെന്ന് വെളിപ്പെടുത്തുകയാണ് കെ ജി ജോർജ്.

മോഹൻലാലിനെ വെച്ച് സിനിമയൊന്നും ചെയ്യാത്തത് ഒരു വലിയ നഷ്ടമായി പോയി എന്നും മോഹൻലാൽ ഒരു ഒറിജിനൽ ആക്ടറാണ് എന്നും കെ ജി ജോർജ് പറയുന്നു. ഒരു സിനിമാ പ്ലാൻ ചെയ്തിരുന്നു എങ്കിലും പിന്നീട് അത് നടക്കാതെ പോയി എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അതൊരു നഷ്ടം തന്നെയാണ് എന്ന് ആവർത്തിച്ചു വ്യക്തമാകുകയാണ് കെ ജി ജോർജ്. അതേ സമയം മലയാളത്തിലെ മറ്റൊരു മഹാനടനായ മമ്മൂട്ടിയെ വെച്ച് അദ്ദേഹം കുറെ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കെ ജി ജോർജ് സംവിധാനം ചെയ്ത മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്, കഥക്ക് പിന്നിൽ, മറ്റൊരാൾ, ആദാമിന്റെ വാരിയെല്ല്, ഇലവങ്കോട് ദേശം എന്നീ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം നിർമ്മിച്ച് ടി കെ രാജീവ് കുമാർ ഒരുക്കിയ മഹാനഗരത്തിലെ നായകനും മമ്മൂട്ടി ആയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close