മകളുടെ അഭിപ്രായം ട്രോളാക്കുമ്പോള്‍ ഞങ്ങളുടെ അധ്വാനവും കൂടി പരിഗണിക്കണം; മറുപടിയുമായി നോ വേ ഔട്ട് സംവിധായകന്‍..!

Advertisement

പ്രശസ്ത നടൻ രമേശ് പിഷാരടി നായകനായി എത്തിയ നോ വേ ഔട്ട് ഇന്നലെയാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ഈ ചിത്രം ഇപ്പോൾ മുന്നേറുകയാണ്. ഒരു ഗംഭീര സർവൈവൽ ചിത്രമാണ് ഇതെന്ന അഭിപ്രായമാണ് പ്രേക്ഷകർക്കുള്ളത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് രമേശ് പിഷാരടിയുടെ മകൾ പങ്കു വെച്ച അഭിപ്രായം സോഷ്യൽ മീഡിയയിൽ പരക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ അനാവശ്യമായി ചിത്രത്തെ ട്രോൾ ചെയ്യുകയുമാണ് ചിലർ. സിനിമയെ പറ്റിയുള്ള അഭിപ്രായം ചോദിച്ച മാധ്യമങ്ങളോടു രമേശ് പിഷാരടിയുടെ മകൾ പീലി പറഞ്ഞത് തനിക്കു ഈ പടം ഇഷ്ടപ്പെട്ടില്ല എന്നും, അച്ഛൻ തൂങ്ങി ചാകുന്ന പടമായതു കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്നുമാണ്. ദേഷ്യം വരലും പ്ലേറ്റ് പൊട്ടിക്കലും ഒക്കെയാണ് അച്ഛന്‍ ചെയ്യുന്നത് എന്നും അത്കൊണ്ട് തനിക്കു ഇഷ്ടപ്പെട്ടില്ല എന്നുമാണ് പീലി പറയുന്നത്. എന്നാൽ അതുപയോഗിച്ചു ചിത്രത്തെ ട്രോൾ ചെയ്യുവരോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഇതിന്റെ സംവിധായകൻ നിതിൻ ദേവീദാസ്.

https://www.facebook.com/1329364453/videos/1153949762049811/

Advertisement

നിതിൻ ഇട്ട ഫേസ്ബുക് കുറിപ്പ് ഇങ്ങനെ, “അവള്‍ക്കു 10 വയസ്സാണ് പ്രായം.. സ്‌ക്രീനില്‍ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ല ?? അച്ഛന്‍ ദേഷ്യപ്പെടുന്നതോ.. പ്ലേറ്റ് എറിഞ്ഞു ഉടയ്ക്കുന്നതോ ഒന്നും അവള്‍ കണ്ടിട്ടില്ല.. കഴുത്തില്‍ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവള്‍ക്ക് സഹിക്കില്ല. (രമേശേട്ടന്റെ വീട്ടില്‍ ഒരിക്കലെങ്കിലും പോയവര്‍ക്ക് അത് മനസിലാവും). മൈക്കും ആള്‍കൂട്ടവും നിരന്തരം ഒരേ ചോദ്യം ചോദിച്ചപ്പോഴും അവള്‍ മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞു.. അതൊരു ട്രോൾ മീറ്റിരിയാലായി മാറുമ്പോൾ…. ഒരു പാട് പേർ ഒരു മികച്ച സർവയിവൽ ത്രില്ലെർ അനുഭവമായി എന്ന് പറയുന്ന ചെറിയ ചിത്രത്തെയും ഞങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണം ഓർക്കണം..” നിതിൻ ദേവിദാസിന്റെ ആദ്യ ചിത്രമാണ് നോ വേ ഔട്ട്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close