ഇത്രയും നന്നായി ശബ്ദം ഉപയോഗിക്കുന്ന മറ്റൊരു നടൻ ഇന്ത്യൻ സിനിമയിലില്ല; മമ്മൂട്ടിയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

Advertisement

പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ സിനിമയിലെ ഡബ്ബിങിന്റെ പ്രാധാന്യത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീനിവാസൻ രചിച്ചു നായകനായി അഭിനയിച്ച, മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തെ മുൻനിർത്തിയാണ് ധ്യാൻ ശ്രീനിവാസൻ സംസാരിച്ചത്. ഈ ചിത്രത്തിന്റെ ഡബ്ബിങ്ങിന് മുൻപ് തന്നെ താൻ ഈ സിനിമ മുഴുവൻ കണ്ടിരുന്നുവെന്നും, അപ്പോൾ തനിക്കു തോന്നിയത് ഈ സിനിമ വർക്ക് ഔട്ട് ആവില്ല, പരാജയപെടുമെന്നാണെന്നും ധ്യാൻ പറയുന്നു. എന്നാൽ തീയേറ്ററിൽ കണ്ടപ്പോഴാണ് തനിക്കു ആ ചിത്രത്തിന്റെ ഫീൽ മനസ്സിലായതെന്നും ഒരു സിനിമയിലെ സൗണ്ടിന്റെ പ്രാധാന്യം അപ്പോഴാണ് മനസ്സിലായതെന്നും ധ്യാൻ വെളിപ്പെടുത്തുന്നു. അതുപോലെ മമ്മൂട്ടി എന്ന നടൻ തന്റെ ശബ്ദം കൊണ്ട് ആ കഥാപാത്രത്തിനും സിനിമക്കും ഉണ്ടാക്കി കൊടുത്ത ഫീൽ ഭയങ്കരമാണെന്നും, താൻ ആദ്യം കണ്ടതിലും പത്തിരട്ടി ഫീലാണ് അദ്ദേഹം ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോൾ അതിനു കൈവന്നതെന്നും ധ്യാൻ വിശദീകരിക്കുന്നു.

Advertisement

ഇന്ത്യൻ സിനിമയിൽ തന്നെ ഇത്ര നന്നായി തന്റെ ശബ്ദം ഉപയോഗിക്കുന്ന മറ്റൊരു നടനില്ലായെന്നും ധ്യാൻ പറയുന്നു. അതിമനോഹരമായാണ് അദ്ദേഹം തന്റെ ശബ്ദവും ശബ്ദ വ്യതിയാനങ്ങളും ഉപയോഗിക്കുന്നതെന്നും ധ്യാൻ പറഞ്ഞു. മുകേഷ്, ശ്രീനിവാസൻ എന്നിവർ ചേർന്ന് നിർമ്മിച്ച കഥപറയുമ്പോൾ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസന്റെ ഭാര്യാ സഹോദരൻ കൂടിയായ എം മോഹൻ ആണ്. 2007 ഇൽ റിലീസ് ചെയ്ത ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിനു ശേഷം ഇത് ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ഹിന്ദിയിൽ മമ്മൂട്ടി ചെയ്ത കഥാപാത്രം ഷാരൂഖ് ഖാനും തമിഴിൽ ആ കഥാപാത്രം രജനീകാന്തുമാണ് അഭിനയിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close