സംസ്ഥാന ചലച്ചിത്ര അവാർഡ് സ്ക്രീനിംഗ് തുടങ്ങി; മത്സരത്തിന് ഒടിയനും പ്രകാശനും കൊച്ചുണ്ണിയും..!

Advertisement

2018 ലെ മലയാള സിനിമയിലെ മികച്ച പ്രകടനങ്ങൾക്കുള്ള  സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് ആരംഭിച്ചു കഴിഞ്ഞു. നൂറ്റിയന്പത് ചിത്രങ്ങൾ ആണ് ഇത്തവണ വ്യത്യസ്ത അവാർഡുകൾക്കായി മത്സരിക്കുന്നത്.  മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് ജൂറി അംഗങ്ങള്‍ സിനിമകള്‍ കണ്ടു തുടങ്ങി. ഫെബ്രുവരി ഇരുപത്തിയെട്ടിനോ മാര്‍ച്ച് ഒന്നിനോ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ചിത്രം ഞാന്‍ പ്രകാശന്‍, മധുപാലിന്റെ ടോവിനോ ചിത്രം  ഒരു കുപ്രസിദ്ധ പയ്യന്‍, അഞ്ജലി മേനോന്റെ പൃഥ്വിരാജ് ചിത്രം  കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ശ്രീകുമാര്‍ മേനോന്റെ മോഹൻലാൽ ചിത്രം ഒടിയന്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്, ടി.വി ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമ പ്രസാദിന്റെ എ സണ്‍ഡേ, സനല്‍ കുമാര്‍ ശശിധരന്റെ ചോല, അമല്‍ നീരദിന്റെ വരത്തന്‍, എം മോഹന്റെ അരവിന്ദന്റെ അതിഥികള്‍, പ്രിയനന്ദന്റെ സൈലന്‍സ്, ജയന്‍ ചെറിയാന്റെ കാ ബോഡി സ്‌കോപ്‌സ്, വി.കെ പ്രകാശിന്റെ പ്രാണ, സുജിത് എസ്.നായരുടെ വാക്ക്, ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങൾ.

സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാ വിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറുമാണ് ഇത്തവണ നിയമിതരായിരിക്കുന്നതു. ഇവരോടൊപ്പം സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനു സമര്‍പ്പിച്ച കമലിന്റെ ആമിയും അക്കാദമി വൈസ് ചെയര്‍പെഴ്‌സന്‍ ബീന പോള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച കാര്‍ബണും മറ്റു വിഭാഗങ്ങളിൽ അവാർഡിന് മത്സരിക്കുന്നുണ്ട്. നേരത്തെ ഈ ചിത്രങ്ങൾ മത്സരിക്കുന്നത് സംബന്ധിച്ച് ചില ആശയ കുഴപ്പങ്ങൾ നിലനിന്നിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close