വീണ്ടും കോമഡി ട്രാക്കിൽ തിളങ്ങി നിവിൻ പോളി; രാമചന്ദ്ര ബോസ് ആൻഡ് കോ ആദ്യ പകുതി പ്രതികരണം അറിയാം.

Advertisement

മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോ ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തി. നിവിൻ ആരാധകർ ഏറെ കാത്തിരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഹനീഫ് അദനിയാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു കോമഡി ട്രാക്കിലുള്ള ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ആ വിശ്വാസവുമായി ചിത്രം കാണാനെത്തിയ പ്രേക്ഷകർക്ക് നൂറു ശതമാനവും തൃപ്തി നൽകുന്ന ആദ്യപകുതിയാണ് ഈ ചിത്രത്തിന്റേതെന്നു നിസംശയം പറയാൻ സാധിക്കും. നിവിൻ പോളിയും സംഘവും പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കുള്ള ഒരുപാട് വക ആദ്യ പകുതിയിൽ തന്നെ നൽകുന്നുണ്ട്. ബ്ലാക്ക് ഹ്യൂമറിൽ കൂടി കയ്യടി നേടുന്ന ഒട്ടേറെ രംഗങ്ങൾ ചിത്രത്തിന്റെ ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ആദ്യ പകുതിയിലെ കോമഡി ഡയലോഗുകളും അഭിനേതാക്കളുടെ രസകരമായ ശരീര ഭാഷയും പ്രേക്ഷകർക്ക് നൽകുന്ന ചിരി തുടർന്നും മുന്നോട്ടു പോയാൽ, ഓണം നിവിൻ പോളിയും കൂട്ടരും കൊള്ളയടിക്കുമെന്നുറപ്പാണ്.

ഈ ഓണക്കാലത്ത് കുട്ടികളുടേയും കുടുംബങ്ങളുടെയും ആദ്യ ചോയ്സായി ഈ നിവിൻ പോളി ചിത്രം മാറുമെന്നുള്ള സൂചനയാണ് ആദ്യ പകുതി കഴിയുമ്പോഴുള്ള പ്രേക്ഷക പ്രതികരണങ്ങൾ നൽകുന്നത്. കോമെഡിയും ആക്ഷനും ത്രില്ലും ചേർത്തൊരുക്കിയ ഈ സിനിമയുടെ രണ്ടാം പകുതിയും ഇതുപോലെ തന്നെ വിനോദം പകർന്നാൽ, നിവിന്റെ കരിയറിലെ മറ്റൊരു ബ്ലോക്ക്ബസ്റ്ററായി രാമചന്ദ്ര ബോസ് ആൻഡ് കോ മാറുമെന്നുറപ്പ്. നിവിനൊപ്പം വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, മമിതാ ബൈജു, വിജിലേഷ്, ആർഷ ചാന്ദ്നി, ശ്രീനാഥ് എന്നിവരും വലിയ കയ്യടിയാണ് നേടുന്നത്. രാമചന്ദ്ര ബോസ് ആൻഡ് കോ പ്ലാൻ ചെയ്യുന്ന പ്രവാസി ഹെയ്സ്റ്റ് സൂപ്പർ വിജയമാകുമോ എന്നറിയാൻ ഇനി രണ്ടാം പകുതി കൂടി ബാക്കി. പോളി ജൂനിയർ പിക്ചേഴ്സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close