ഗോകുലം മൂവീസിന്റെ വമ്പൻ ചിത്രത്തിൽ നായകനായി വീണ്ടും നിവിൻ പോളി

Advertisement

2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ശ്രീ ഗോകുലം മൂവീസുമായി താൻ ഒന്നിക്കുന്ന വിവരം നിവിൻ പോളി തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്.

ഏഴ് വർഷം മുൻപ് റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് നിവിൻ പോളി ചിത്രം നിർമ്മിച്ചതും ശ്രീ ഗോകുലം മൂവീസ് ആയിരുന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തി. അതിന് ശേഷം ഇപ്പോഴാണ് ശ്രീ ഗോകുലം മൂവീസ് നിവിനുമായി കൈകോർക്കുന്നത്.

Advertisement

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. 2025 ൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. എബ്രിഡ് ഷൈൻ ഒരുക്കുന്ന ആക്ഷൻ ഹീറോ ബിജു 2 , അൽഫോൺസ് പുത്രനുമായി ഒന്നിക്കുന്ന പുതിയ ചിത്രം, ആര്യൻ രമണി ഗിരിജാവല്ലഭൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം, ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം എന്നിവയുമായി പുതിയ വർഷത്തിൽ ഗംഭീര തിരിച്ചു വരവിനാണ് നിവിൻ പോളി ഒരുങ്ങുന്നത്.

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രത്തിലും നിവിൻ ആണ് നായകൻ. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമായിരിക്കും അത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close