പഴയ ലുക്കിൽ വമ്പൻ തിരിച്ചു വരവിനൊരുങ്ങി നിവിൻ പോളി; ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

Advertisement

മലയാളത്തിന്റെ യുവതാരമായ നിവിൻ പോളിക്ക് 2022 ഒരു മികച്ച വർഷമായിരുന്നില്ല. മഹാവീര്യർ, പടവെട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്തത്. എന്നാൽ ഈ മൂന്ന് ചിത്രങ്ങൾക്കും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല. ഏതായാലും ഈ പുതിയ വർഷം ഒരുപിടി മികച്ച വിനോദ ചിത്രങ്ങളുമായി തന്റേതാക്കാനുള്ള ഒരുക്കത്തിലാണ് നിവിൻ. അതിന്റെ ഭാഗമായി തന്റെ ശരീര ഭാരം കുറച്ചുകൊണ്ട്, തന്റെ പഴയ ലുക്കിൽ എത്തിച്ചേർന്നിരിക്കുകയാണ് താരം. രണ്ട് മാസം കൊണ്ട് പതിനഞ്ച് കിലോയാണ് നിവിൻ പോളി കുറച്ചത്. ശരീര ഭാരം കുറച്ച നിവിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതോടൊപ്പം തന്റെ നിവിൻ ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.

സൂപ്പർ ഹിറ്റ് സംവിധായകൻ ഹനീഫ് അദനി ഒരുക്കാൻ പോകുന്ന ആക്ഷൻ ചിത്രമാണ് നിവിൻ ഇനി ചെയ്യുക. ഇതിന്റെ ഷൂട്ടിംഗ് ഈ വരുന്ന ജനുവരി എട്ട് മുതൽ ഗൾഫ് രാജ്യങ്ങളിൽ ആരംഭിക്കുമെന്നാണ് സൂചന. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. നേരത്തെ ഹനീഫ് അദനി ഒരുക്കിയ മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തിയിട്ടുണ്ട്. അതും ഒരു മാസ്സ് ആക്ഷൻ ത്രില്ലറായി ആണ് ഒരുക്കിയത്. വിനയ് ഗോവിന്ദ് ഒരുക്കുന്ന താരമെന്ന ഫൺ ഫിലിമാണ് ഈ വർഷം നിവിൻ ചെയ്യാൻ പോകുന്ന മറ്റൊരു ചിത്രം.

Advertisement
Advertisement

Press ESC to close