സൂര്യ- വെൻട്രിമാരൻ ടീമിന്റെ വാടിവാസൽ വൈകും; പകരം മറ്റൊരു വമ്പൻ ചിത്രം

Advertisement

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരൻ പ്രഖ്യാപിച്ച വമ്പൻ ചിത്രമാണ് വാടിവാസൽ. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി രണ്ടു ജെല്ലിക്കെട്ട് കാളകളെ സ്വന്തമായി വാങ്ങി സൂര്യ പരിശീലനം നടത്തുന്ന വിവരവും, അതുപോലെ സംഘട്ടന സംവിധായകർക്കൊപ്പം അഭ്യാസം പരിശീലിക്കുന്ന വിവരവും പുറത്ത് വന്നിരുന്നു. കാളയുമായുള്ള സംഘട്ടനങ്ങൾ പരിചയമാകുന്നതിനായി, ജെല്ലിക്കെട്ടിൽ പരിചയസമ്പന്നരായ ആളുകളുടെ സഹായത്തോടെ, കാളകളെ തന്റെ വീട്ടിൽ നിർത്തി പരിപാലിച്ചു കൊണ്ടാണ് സൂര്യ പരിശീലനം തുടരുന്നത്. എന്നാൽ ഈ ചിത്രം ഉടനെ ഉണ്ടാവില്ല എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന തന്റെ പുതിയ ചിത്രമായ വിടുതലൈയുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് വെട്രിമാരൻ.

ഇപ്പോൾ ശിവ ഒരുക്കിയ ത്രീഡി ഫാന്റസി ബിഗ് ബജറ്റ് പീരീഡ് ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ബോളിവുഡ് സുന്ദരി ദിശ പട്ടാണി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ നാല്പത്തിരണ്ടാം ചിത്രം കൂടിയാണ്. മാർച്ച് മാസത്തിൽ ഈ ചിത്രം പൂർത്തിയാക്കാൻ പോകുന്ന സൂര്യ, പിന്നീട് ചെയ്യുന്നത് സുധ കൊങ്ങര ഒരുക്കാൻ പോകുന്ന ചിത്രമാണെന്ന് വാർത്തകൾ വരുന്നുണ്ട്. സൂററായ് പോട്രൂ എന്ന ചിത്രത്തിന് ശേഷം സൂര്യ- സുധ കൊങ്ങര ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും സൂര്യ തന്നെയാണ്. ജെല്ലിക്കെട്ട് പശ്ചാത്തലമായ, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന വാടിവാസൽ അടുത്ത വർഷമാണ് ഉണ്ടാവുകയുള്ളു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളായ അസുരൻ, കർണ്ണൻ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച കലൈപുലി എസ് താണു തന്നെയാണ് വാടിവാസൽ നിർമ്മിക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close