ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

Advertisement

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം സർവ്വം മായ. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രത്തിൽ, ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയെ കാണാനാകും. പ്രായഭേദമന്യേ എല്ലാവർക്കും ‘സർവ്വം മായ’ പ്രിയങ്കരമായ തീർന്നത് കൊണ്ട് കേരളത്തിലും വിദേശത്തും തിയേറ്ററുകൾ ഹൗസ് ഫുൾ ഷോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ കേരളത്തിലെ പല സെൻ്ററുകളിലും അധിക ഷോകളും ചേർത്തിട്ടുണ്ട്. ഈ ക്രിസ്മസ് അവധിക്കാലത്ത് സ്ത്രീകളും കുട്ടികളുമടക്കം കുടുംബമായി ആണ് ‘സർവ്വം മായ’ കാണാൻ തിയേറ്ററിൽ എത്തുന്നത്.

​കൂടാതെ, മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. സിനിമയുടെ ആദ്യ പകുതി നിവിൻ – അജു വർഗീസ് കൂട്ടുകെട്ടിൻ്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിച്ചിരി ഉണ്ടാക്കുമ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കുമില്ലാത്ത കുതിപ്പാണ് സർവ്വം മായ നടത്തുന്നത്.

Advertisement

മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു.

എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പ്രൊമോഷൻ ഹെഡ് – ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close