അസുഖം മാറി കഴിഞ്ഞു വന്നോന്നു കണ്ടോട്ടെ? കൊറോണ ബാധിച്ച പത്താം ക്ലാസ്സുകാരി നിവിൻ പോളിയോട് ചോദിച്ചത്..!

Advertisement

ലോകം മുഴുവൻ കോറോണയോടുള്ള പോരാട്ടത്തിലാണ് ഇപ്പോൾ. നമ്മുടെ കേരളവും വളരെ ശ്കതമായി ഈ രോഗത്തോട് പോരാടുകയും ആ പോരാട്ടത്തിൽ മുന്നേറുകയും ചെയ്യുകയാണ്. ഒട്ടേറെ പേര് രോഗം ബാധിച്ചു ചിത്സയിൽ കഴിയുമ്പോൾ അതിലും എത്രയോ കൂടുതലാളുകൾ നിരീക്ഷണത്തിലും ഐസൊലേഷനിലും ഇരിക്കുകയാണ്. കോവിഡ് 19 ബാധിതർ, ക്വാറന്റൈനിൽ ഇരിക്കുന്നവർ, ഐസൊലേഷനിൽ ഇരിക്കുന്നവർ എന്നിവർ തനിച്ചിരിക്കുന്നതു നമ്മുടെ നാടിനു വേണ്ടി ആണെന്നും അവരെ ഒറ്റപ്പെടുത്തരുത് എന്നും ഒട്ടേറെ പ്രമുഖർ പറഞ്ഞു കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഈ കാര്യങ്ങളിൽ നടത്തിയ പരാമർശങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇങ്ങനെ തനിച്ചിരിക്കുന്നവർക്കും രോഗം ബാധിച്ചവർക്കുമെല്ലാം ആശ്വാസമായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച യൂത്ത് കെയർ ഓൺ കാൾ പ്രോഗ്രാം ശ്രദ്ധ നേടുകയാണ്. രോഗം ബാധിച്ചവരോടും അവർക്ക് പിന്തുണയുമായി നിൽക്കുന്നവരോടും പ്രമുഖർ ഫോണിൽ സംസാരിക്കുന്നതാണ് ഈ ഓൺ കാൾ പ്രോഗ്രാമിന്റെ പ്രത്യേകത. ഇതിനു ആരംഭം കുറിച്ച് കൊണ്ട് ആദ്യം സംസാരിച്ചത് യുവ താരം നിവിൻ പോളി ആയിരുന്നു.

Advertisement

കേരളത്തിൽ ഏറ്റവും അധികം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ല സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഗണേഷിനോടാണ് നിവിൻ പോളി ആദ്യം സംസാരിച്ചത്. തങ്ങൾ ഈ ത്യാഗം സഹിക്കുന്നതും കഷ്ടപ്പാടനുഭവിക്കുന്നതും നാടിനെ ഈ വിപത്തിൽ നിന്ന് കരകയറ്റാനാണ് എന്നും അതിനാൽ പൊതുജനങ്ങൾ പരിപൂർണ്ണമായ ജാഗ്രത പാലിക്കുകയും ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കുകയും ചെയ്യണമെന്നാണ് നിവിനോടുള്ള സംഭാഷണത്തിനിടെ ഡോക്ടർ അഭ്യർത്ഥിച്ചത്. അവിടുത്തെ തന്നെ സ്റ്റാഫ്‌ നേഴ്സ് ദിവ്യക്ക് ആയിരുന്നു നിവിന്റെ രണ്ടാമത്തെ കോൾ. ഡോക്ടർമാർക്കും നേഴ്‌സുമാർക്കും നന്ദി അറിയിച്ച നിവിൻ പിന്നീട് അവിടെ ഐസൊലേഷനിൽ കഴിയുന്ന പത്താം ക്ലാസ്സുകാരിയായ പെണ്കുട്ടിയോടാണ് സംസാരിച്ചത്. പ്രേമം സിനിമ കണ്ടു നിവിൻ പോളിയുടെ ആരാധികയായി മാറിയ ഈ മിടുക്കിക്കു വലിയ ആശ്വാസം തന്നെയായിരുന്നു പ്രിയ താരത്തിന്റെ വാക്കുകൾ. അസുഖം ഭേദമായി കഴിഞ്ഞാൽ നിവിനെ വന്നു കണ്ടോട്ടെ എന്ന കുട്ടിയുടെ ചോദ്യത്തിന്, കാസർകോഡ് വരുമ്പോൾ കുറച്ചു നേരം ഒപ്പം ചിലവഴിക്കാം എന്ന് കൂടി നിവിൻ ഉറപ്പു കൊടുത്തു. ഇവരെ കൂടാതെ കാസർകോട്ടെ ഒരു കുടുംബത്തിൽ തന്നെ മൂന്നു പേർക്ക് രോഗം പിടിപ്പെട്ടതിൽ ഒരാൾ, തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന വണ്ടൂർ സ്വദേശി, സൗദി അറേബ്യയിൽ നഴ്സായി ജോലിക്കിടയിൽ നാട്ടിൽ ലിവിനു വന്ന് ക്വാറന്റീനിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനി തുടങ്ങി നിരവധി പേരോട് നിവിൻ സംസാരിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close