നിവിന്‍ പോളിയ്ക്ക് പുതിയ ഒരു തമിഴ് ചിത്രം കൂടി…

Advertisement

മലയാള സിനിമയുടെ പ്രിയ യുവതാരം തമിഴിലും വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ്. നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി റിലീസിന് ഒരുങ്ങുമ്പോള്‍ നിവിന്‍ പോളി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി. നിവിന്‍ പോളിയ്ക്ക് പുതിയ ഒരു തമിഴ് ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു.

24AM സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭു രാധാകൃഷ്ണനാണ്. പ്രൊഡ്യൂസർ ആർ ഡി രാജയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുന്നത്. പ്രശസ്ഥ ഛായാഗ്രാഹകന്‍ പിസി ശ്രീറാം ക്യാമറ കൈകാര്യം ചെയ്യുന്നു.

Advertisement

ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഈ മാസം ചെന്നയില്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആണ് ചിത്രീകരണം ആരംഭിക്കുക.

2006’ൽ വിജയ് ടിവിക്ക് വേണ്ടി കനാ കാണും കാലങ്ങൾ എന്ന ഹിറ്റ് സീരിയൽ സംവിധാനം നിർവഹിച്ചാണ് പ്രഭുവിന്റെ തുടക്കം. തുടർന്ന് 2009’ൽ പട്ടാളം എന്ന തമിഴ് ചിത്രവും, മലയാള മനോരമക്ക് വേണ്ടി ദൂരെ എന്ന ടെലിഫിലിമും സംവിധാനം ചെയ്തു.

കഴിഞ്ഞ വർഷം റിലീസ് ചെയ്‌ത ശിവകാർത്തികേയൻ ചിത്രമായ റെമോയിലെ ‘സിരിക്കാതെ’ എന്ന ഗാനത്തിന്റെ വീഡിയോ പ്രോമോ സോങ് സംവിധാനം ചെയ്തതും പ്രഭു രാധാകൃഷ്ണന്‍ ആയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close