ബിസ്മി സ്പെഷ്യൽ ഒരുങ്ങുന്നു; ഭാരം കുറച്ച് നിവിൻ പോളി; ശ്രദ്ധ നേടി പുതിയ ചിത്രം

Advertisement

മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ വലിയ ബോക്സ് ഓഫിസ് തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരും മലയാള സിനിമാ പ്രേമികളും. അവസാനം ഇറങ്ങിയ അഞ്ചോളം നിവിൻ പോളി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാതെ പോയത് കൊണ്ട് തന്നെ ഒരു പക്കാ നിവിൻ പോളി എന്റർടൈനർ ചിത്രം കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ബിസ്മി സ്പെഷ്യൽ എന്ന ചിത്രത്തിന്റെ ടീമിന്റെയൊപ്പമുള്ള നിവിന്റെ സെൽഫിയാണ് വൈറലാവുന്നത്. ഈ ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം കുറക്കുകയാണ് നിവിൻ. അത്കൊണ്ടാണ് ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ശ്രദ്ധ നേടുന്നതും. രാജേഷ് രവി എന്ന നവാഗത സംവിധായകനാണ് ബിസ്മി സ്പെഷ്യൽ ഒരുക്കാൻ പോകുന്നത്.

നിവിൻ പോളിയോടൊപ്പം ഐശ്വര്യ ലക്ഷ്മി, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റ് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി എന്നിവയൊക്കെ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ബിസ്മി സ്പെഷ്യൽ നിർമ്മിക്കുന്നത്. സാനു വർഗീസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. ഫീഖ് മുഹമ്മദ് ആണ് ഇതിന്റെ എഡിറ്റർ. ഹനീഫ് അദനി ഒരുക്കാൻ പോകുന്ന പുതിയ ചിത്രം, വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം എന്നിവക്ക് ശേഷം നിവിൻ ബിസ്മി സ്പെഷ്യൽ ചെയ്യുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close