കായംകുളം കൊച്ചുണ്ണി തുടങ്ങുന്നു സെപ്റ്റംബർ ഒന്ന് മുതൽ..!

Advertisement

നിവിൻ പോളി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം ഈ വരുന്ന സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് അണിയറ പ്രവത്തകർ അറിയിച്ചു . റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീം ആണ് കായംകുളം കൊച്ചുണ്ണിയെന്ന ഐതിഹ്യപുരുഷനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അമല പോൾ നായികയായെത്തുന്ന കായംകുളം കൊച്ചുണ്ണിക്ക്‌ വേണ്ടി നിവിൻ പോളി കളരിപ്പയറ്റ് അഭ്യസിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ശ്രീലങ്ക, എറണാകുളം, ഉഡുപ്പി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ആർട് ഡയറക്ടർ സുനിൽ ബാബു ആയിരിക്കും. ധന്യ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ ബോളിവുഡിൽ നിന്നായിരിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

ശ്യാമപ്രസാദിന്റെ ഹേ ജൂഡ് പൂർത്തിയാക്കിയതിനു ശേഷം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന നിവിൻ പോളി ഒക്ടോബറിൽ ഗീതു മോഹൻദാസിന്റെ മൂത്തോന്റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും. അതിനു ശേഷം ധ്യാൻ ശ്രീനിവാസന്റെ ലവ് ആക്ഷൻ ഡ്രാമയും ജോമോൻ ടി ജോണിന്റെ കൈരളിയും പ്രഭു രാധാകൃഷ്ണന്റെ തമിഴ് ചിത്രവുമായിരിക്കും നിവിൻ ചെയ്യുക. റിച്ചി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളാണ് നിവിന്റേതായി ഇനി പ്രദർശനത്തിനെത്താനുള്ള ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close