ജന ഗണ മന എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണിയുടെ നിവിൻ പോളി ചിത്രം

Advertisement

‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നിവിൻ പോളി നായകൻ. മാജിക്‌ ഫ്രെയിംസും പോളി ജൂനിയർ പിക് ച്ചേർസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ദുബായിൽ വെച്ച് സംഘടിപ്പിച്ചു.

ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത് ഷാരിസ് മുഹമ്മദാണ്. ചിത്രത്തിലെ മറ്റു താരങ്ങളെകുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡിജോ ജോസ് ആൻറണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം ചിത്രമാണ്. ചിത്രത്തിൻറെ ടൈറ്റിലും കൂടുതൽ വിവരങ്ങളും വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടും.

Advertisement

ചിത്രത്തിന് ചായാഗ്രഹണം നിർവഹിക്കുന്നത് സുദീപ് ഇളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,  ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം നിർവഹിക്കുന്നത് സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത് സാരംഗ്, മ്യൂസിക് ജെയിക്സ് ബിജോയ് ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേമംലാൽ തുടങ്ങിയവരാണ്.

പുതുമുഖ താരങ്ങളെ വച്ച് ക്വീൻ എന്ന ഹിറ്റ് സിനിമയും, കഴിഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ജനഗണ മന എന്ന പൃഥിവിരാജ് ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയുന്ന ഈ ചിത്രവും ബോക്സ് ഓഫീസിൽ വൻ വിജയമായിരിക്കുമെന്നാണ് നിലവിൽ ഉള്ള വിലയിരുത്തലുകൾ

Advertisement

Copyright © 2017 onlookersmedia.

Press ESC to close