ഓണം ബോക്സ്ഓഫീസിൽ യുവരാജാക്കന്മാർ തമ്മിൽ വമ്പൻ പോരാട്ടം

Advertisement

മലയാള സിനിമക്ക് വളരെ പ്രധാനമായ ഒരു ഫെസ്റ്റിവൽ സീസണാണ് ഓണം. കോവിഡ് കാലഘട്ടത്തിനു മുൻപ് വരെ സൂപ്പർതാര ചിത്രങ്ങളടക്കം ഓണം റിലീസ് മുന്നിൽ കണ്ടു കൊണ്ട് നിർമ്മിച്ചിരുന്നത് പോലും ഈ സമയത്തെ തീയേറ്ററുകളിലേക്കുള്ള പ്രേക്ഷക പ്രവാഹത്തെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല പല കാരണങ്ങൾ കൊണ്ട് മലയാളത്തിൽ ഓണം റിലീസുകളും ഓണം ബോക്സ് ഓഫീസ് പോരാട്ടങ്ങളും ഇല്ലാതെയാവുന്ന കാഴ്ചയും നമ്മൾ കാണുന്നുണ്ട്. അതവസാനിപ്പിച്ചു കൊണ്ട്, വീണ്ടും ഓണക്കാലം മലയാള സിനിമാ ബോക്സ് ഓഫീസ് പോരാട്ടങ്ങളുടെ വേദിയാക്കാനായി ഇത്തവണ രണ്ട് യുവസൂപ്പർ താരങ്ങൾ അവരുടെ ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തുകയാണ്.

ഇത്തവണത്തെ ഓണം യുദ്ധത്തിൽ നേർക്കുനേർ ഏറ്റു മുട്ടുന്നത് ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയും നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോയുമാണ്. ഓഗസ്റ്റ് 24 ന് റിലീസ് ചെയ്യാൻ പോകുന്ന കിംഗ് ഓഫ് കൊത്ത ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിലാഷ് ജോഷിയാണ്. ദുൽഖറിന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് ഈ ആക്ഷൻ ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.

Advertisement

നിവിൻ പോളി- ഹനീഫ് അദനി ടീം വീണ്ടും ഒന്നിക്കുന്ന രാമചന്ദ്ര ബോസ് ആൻഡ് കോ ഓഗസ്റ്റ് 25 റിലീസ് എന്നുള്ള വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് കോമഡി ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തന്റെ ശക്തിയായ കോമഡി ട്രാക്കിൽ നിവിൻ തിരിച്ചു വരുന്ന ഈ ചിത്രത്തിൽ ആക്ഷനും പ്രാധാന്യമുണ്ട്. യുവാക്കളേയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം നിർമ്മിച്ചത് നിവിന്റെ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close