പുലിമുരുകനും കുമ്പളങ്ങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്: പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ചർച്ചകളെ കുറിച്ച് നിതിൻ രഞ്ജി പണിക്കർ..!

Advertisement

പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ രഞ്ജി പണിക്കരുടെ മകൻ ആണ് നിതിൻ രഞ്ജി പണിക്കർ. കസബ എന്ന മമ്മൂട്ടി ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച നിതിൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ കാവൽ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപി നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കരും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സുരേഷ് ഗോപിയുടെ ജന്മദിനത്തിന് പുറത്തു വന്ന കാവലിന്റെ ടീസറും അതിലെ ഡയലോഗുമെല്ലാം വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ഇപ്പോഴിതാ കാവല്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ നിതിൻ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. കേന്ദ്ര കഥാപാത്രം പുരുഷനാകുമ്പോള്‍ സ്‌ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്ന് നിതിൻ പറയുന്നു. നിതിന്റെ ആദ്യ ചിത്രമായ കസബയിലെ ചില രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കസബയിൽ നിന്ന് വ്യത്യസ്തമായി വ്യക്തിപരമായ ബന്ധങ്ങളെ ആധാരമാക്കിയാണ് കാവല്‍ ഒരുക്കിയിരിക്കുന്നതെന്നും അതില്‍ രാഷ്ട്രീയ ശരിയുടെ കാര്യം വരുന്നില്ലയെന്നും നിതിൻ പറയുന്നു.

Advertisement

അതുപോലെ തന്നെ ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നും അതിനായി ഒന്നും ഒഴിവാക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു താരത്തെ വെച്ച് കമേഴ്‌സ്യല്‍ ചിത്രം ഒരുക്കുമ്പോള്‍ ആ നടനെ എത്തരത്തില്‍ ഉപയോഗിക്കണമെന്ന തന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് ചെയ്യുന്നത് എന്ന് പറഞ്ഞ നിതിൻ, വേറൊരാള്‍ക്ക് അത് തെറ്റായി തോന്നിയാല്‍ തനിക്കു ഒന്നും ചെയ്യാനില്ല എന്നും കൂട്ടിച്ചേർത്തു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നതെന്നും പുലിമുരുഗനും കുമ്പളങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നും നിതിൻ വിശദീകരിക്കുന്നു. 90 കളില്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന പല ഘടകങ്ങളുമുള്ള ചിത്രമായിരിക്കും കാവല്‍ എന്ന് പറഞ്ഞ നിതിൻ ഈ ചിത്രം തീയേറ്റർ റിലീസ് ആയിത്തന്നെയെത്തുമെന്നും ഉറപ്പു നൽകുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close