വൈദ്യുതി ഇല്ല, മോട്ടോർ വാഹനങ്ങൾ ഇല്ല, മൊബൈൽ ഫോണുകൾ ഇല്ല, ഇത്തരം ഒരു ആഗോള പ്രതിഭാസത്തെ മനുഷ്യർ എങ്ങനെ അതിജീവിക്കും; വ്യത്യസ്തമായ പ്രേമേയവുമായി 9 എത്തുന്നു..

Advertisement

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നയൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹവും ഭാര്യ സുപ്രിയയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഹോളിവുഡ് ഭീമന്മാർ ആയ സോണി പിക്ചേഴ്സ് ആണ്. ജെനൂസ് മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമക്ക് പരിചിതമല്ലാത്ത ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു ചിത്രമാണെന്നാണ് സൂചന. അത്യന്തം  ആവേശകരവും  വ്യത്യസ്തവുമായ കഥ പറയുന്ന ഈ ചിത്രം അത്ഭുതകരമായ ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ് പറയുന്നതെന്നും റിപ്പോർട്ടുകൾ ലഭിക്കുന്നു. ഒരു ദിവസം മുതൽ  വൈദ്യുതി ഇല്ലാതായാൽ, മൊബൈൽ ഫോണുകൾ പ്രവർത്തിക്കാതായാൽ, മോട്ടോർ വാഹനങ്ങൾ നിശ്ചലമായാൽ അതിനെ എങ്ങനെ അതിജീവിക്കും  നമ്മൾ?

Advertisement

ഇങ്ങനെ ഒരു ആഗോള പ്രതിഭാസം ഉണ്ടായാൽ നടക്കാൻ സാധ്യതയുള്ള ഒരു അതിജീവനത്തിന്റെ കഥ ആണ് നയൻ  പറയാൻ പോകുന്നത് എന്നാണ് സൂചന. എന്നാൽ ഇതിൽ ഒരു അച്ഛൻ- മകൻ ബന്ധം ഉണ്ട്, ഹൊറർ എലമെന്റുകൾ ഉണ്ട്, സയൻസ് ഫിക്ഷനും സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവമുള്ള സീക്വന്സുകളുമുണ്ട്, വി എഫ് എക്സിന്റെ മികച്ച ഉപയോഗവുമുണ്ട് എന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു. വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രമായി മാറും നയൻ എന്ന പ്രതീക്ഷയാണ് സംവിധായകൻ ജെനൂസ് മുഹമ്മദും പങ്കു വെക്കുന്നത്. മമത മോഹൻദാസ്, വാമിക ഗബ്ബി എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ മാസ്റ്റർ അലോക്, പ്രകാശ് രാജ് എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു. ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ഡി ജെ ശേഖർ ആണ്. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് ആണ്. വരുന്ന ഏഴാം തീയതിയാണ് നയൻ തീയേറ്ററുകളിൽ എത്തുന്നത്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close