6 ദിവസം കൊണ്ട് മുടക്കു മുതൽ തിരിച്ചു പിടിച്ചു നയൻ; ബജറ്റ് വെളിപ്പെടുത്തി പൃഥ്വിരാജ്..!

Advertisement

യുവ സൂപ്പർ താരം പൃഥ്‌വി രാജ് സുകുമാരന്റെയും ഭാര്യ സുപ്രിയ മേനോന്റെയും ഉടമസ്ഥതയിൽ ഉള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിച്ച ചിത്രമാണ് നയൻ. ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിർമ്മിച്ച ഈ ചിത്രം കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തു. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക പൂർണ്ണത അവകാശപ്പെടാവുന്ന ഈ ചിത്രം പ്രമേയപരമായും പുലർത്തിയ വ്യത്യസ്തത ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ബോക്സ് ഓഫീസിലും ഗംഭീര പ്രകടനമാണ് ഈ ചിത്രം കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്ന് തോന്നിപ്പിക്കുന്നുണ്ട് ഇതിന്റെ മേക്കിങ് എങ്കിലും, പ്രിന്റും പബ്ലിസിറ്റിയും അടക്കം ഈ ചിത്രത്തിന് വെറും എട്ടു കോടി രൂപ മാത്രം ആണ് ചെലവ് വന്നത് എന്നും ചിത്രം ഇപ്പോഴേ അതിന്റെ മുടക്കു മുതൽ തിരിച്ചു പിടിച്ചു എന്നും നിർമ്മാതാക്കളായ പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ എന്നിവർ വെളിപ്പെടുത്തി.

ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്‌ഷന്‍ എന്നീ തലങ്ങളിലെല്ലാം പ്രേക്ഷകർക്ക് പുത്തൻ സിനിമാനുഭവം നൽകുന്ന ഈ ചിത്രം കൂടുതലും ഷൂട്ട് ചെയ്തിരിക്കുന്നത് ഹിമാലയൻ താഴ്വരകളിൽ ആണ്. സോണി പിക്ചേഴ്സും ആയി കൈകോർത്താണ് പൃഥ്വിരാജ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ വിവിധ റൈറ്റ്സ് വഴിയും ബിസിനസ്സ് വഴിയും ചിത്രം നേടി കഴിഞ്ഞിരുന്നു എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. സാറ്റലൈറ്റ്, ഡിജിറ്റൽ, ഓവർസീസ് എന്നീ മേഖലകളിൽ നിന്നുമാണ് ചിത്രം മുടക്കുമുതൽ തിരികെപിടിച്ചത് എന്നാണ് അവർ വെളിപ്പെടുത്തുന്നത്. വാമിക ഗബ്ബി, മമത മോഹൻദാസ്, പ്രകാശ് രാജ്, മാസ്റ്റർ അലോക്, ടോണി ലൂക്, രാഹുൽ മാധവ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഷാൻ റഹ്മാൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനും എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ആണ്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close