നേരിന് രണ്ടാം ഭാഗം?; വെളിപ്പെടുത്തി മോഹൻലാലും ജീത്തു ജോസഫും

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നേര്. ഡിസംബർ ഇരുപത്തിയൊന്നിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയമോഹൻ എന്ന വക്കീൽ കഥാപാത്രമായി മോഹൻലാലെത്തുന്ന ഈ ചിത്രം ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനം സമ്മാനിക്കുന്ന ചിത്രം കൂടിയായിരിക്കുമെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിനും ഇതിലെ മോഹൻലാൽ കഥാപാത്രത്തിനും ഒരു തുടർച്ച ഉണ്ടാവാമെന്ന സൂചനയാണ് മോഹൻലാൽ, ജീത്തു ജോസഫ്, ഇതിന്റെ രചയിതാക്കളിൽ ഒരാളായ അഡ്വക്കേറ്റ് ശാന്തി മായാദേവി എന്നിവർ തരുന്നത്.

Advertisement

നേര് എന്ന ചിത്രം പ്രേക്ഷകർ സ്വീകരിച്ചാൽ, ഈ കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി കൂടുതൽ കോർട്ട് റൂം ഡ്രാമ, ലീഗൽ ത്രില്ലറുകൾ ഉണ്ടായേക്കാമെന്നാണ് മോഹൻലാൽ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കോടതിയിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ ഇനിയും പറയാൻ ഉണ്ടെന്നും, അത് നാലോ അഞ്ചോ സിനിമയിൽ പറയാനുള്ള വിഷയം ഉണ്ടെന്നും ജീത്തു ജോസഫും പറയുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം, ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ, റാം എന്നിവക്ക് ശേഷം മോൾഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിച്ച ചിത്രമാണ്. ജീത്തു ജോസഫും ശാന്തിയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, അനശ്വര രാജൻ, പ്രിയാമണി, ശാന്തി മായാദേവി തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. സതീഷ് കുറുപ്പ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക്, സംഗീതമൊരുക്കിയത് വിഷ്ണു ശ്യാം എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close