ആറാം തമ്പുരാൻ; അൻപത് കോടി ക്ലബിലെ ആറാം മോഹൻലാൽ ചിത്രമായി ആഗോള തരംഗമായി നേര്

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നേര് എന്ന ചിത്രം റിലീസ് ചെയ്ത് ഒൻപതാം ദിനം തന്നെ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു റെക്കോർഡ് വിജയമാണ് നേടുന്നത്. കേരളത്തിലും വിദേശത്തും അമ്പരപ്പിക്കുന്ന കളക്ഷൻ നേടി കുതിക്കുന്ന ഈ ചിത്രത്തിന്റെ കേരളാ സ്‌ക്രീനുകളുടെ എണ്ണം ഇരുന്നൂറിൽ നിന്ന് 350 ആയി ഉയർത്തിയിരുന്നു. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഈ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് ഉയർത്തുകയാണ്. ആറാം തവണയാണ് ഒരു മോഹൻലാൽ ചിത്രം അൻപത് കോടി ക്ലബിൽ പ്രവേശിക്കുന്നത്. ദൃശ്യം, ഒപ്പം, പുലി മുരുകൻ, ഒടിയൻ, ലൂസിഫർ എന്നിവയാണ് 50 കോടി ക്ലബിൽ പ്രവേശിച്ച ആദ്യത്തെ അഞ്ച് മോഹൻലാൽ ചിത്രങ്ങൾ. 2013 ഇൽ ഈ നേട്ടം കൈവരിച്ച ദൃശ്യമാണ് മലയാള സിനിമയിൽ ആദ്യമായി അൻപത് കോടി ക്ലബിൽ ഇടം നേടിയ ചിത്രം. 66 കോടിയാണ് ദൃശ്യം നേടിയ ആഗോള കളക്ഷൻ.

2016 ഇൽ ഒപ്പം (52 കോടി ), പുലി മുരുകൻ (144 കോടി), 2018 ഇൽ ഒടിയൻ (53 കോടി), 2019 ഇൽ ലൂസിഫർ (128 കോടി) എന്നിവയാണ് ഈ കഴിഞ്ഞ പത്ത് വർഷത്തെ കാലയളവിൽ ഈ നേട്ടം കൈവരിച്ച മറ്റു മോഹൻലാൽ ചിത്രങ്ങൾ. 50 കോടി ക്ലബിൽ രണ്ട് ചിത്രങ്ങളുമായി മമ്മൂട്ടി, നിവിൻ പോളി, പൃഥ്വിരാജ് എന്നിവരും, ഓരോ ചിത്രങ്ങളുമായി ദിലീപ്, ടോവിനോ തോമസ്, പ്രണവ് മോഹൻലാൽ, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരും തിളങ്ങി നിൽക്കുന്നു. മോഹൻലാൽ നായകനായ ആറ് ചിത്രങ്ങൾ കൂടാതെ മലയാളത്തിൽ അൻപത് കോടി ക്ലബിലെത്തിയ മറ്റു ചിത്രങ്ങളാണ് 2018 , ഭീഷ്മ പർവ്വം ആർഡിഎക്സ്, കണ്ണൂർ സ്‌ക്വാഡ്, കുറുപ്പ്, പ്രേമം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, എന്ന് നിന്റെ മൊയ്‌ദീൻ, ഞാൻ പ്രകാശൻ, മാളികപ്പുറം, ടു കൺഡ്രീസ്, ഹൃദയം, ജനഗണമന എന്നിവ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close