മോഹൻലാൽ കഥാപാത്രത്തിന് നെൽസൺ ഒരുക്കിയ കഥ വെളിപ്പെടുത്തി ജയിലർ ഛായാഗ്രാഹകൻ; മാത്യവിന്റെ വരവ് ഇനി നായകനായി.

Advertisement

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ അതിലെ അതിഥി വേഷങ്ങൾ ചെയ്ത മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരുടെ കഥാപാത്രങ്ങളും കൊണ്ടാടുകയാണ് സോഷ്യൽ മീഡിയ. അതിൽ തന്നെ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന മുംബൈ ഡോൺ കഥാപാത്രം ആരാധകരുടേയും സിനിമാ പ്രേമികളുടെയും ഇടയിൽ വലിയ തരംഗമായി കഴിഞ്ഞു. ഈ കഥാപാത്രത്തെ വെച്ച് ഒരു മുഴുനീള ചിത്രം വേണമെന്നാണ് തെന്നിന്ത്യൻ സിനിമാ പ്രേമികളും നിരൂപകരും ആവശ്യപ്പെടുന്നത്. മോഹൻലാൽ നായകനായ ഒരു മുഴുനീള ചിത്രം സംവിധാനം ചെയ്യാനുള്ള തന്റെ ആഗ്രഹം താൻ അദ്ദേഹത്തോട് പറഞ്ഞു കഴിഞ്ഞെന്നും നെൽസൺ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മോഹൻലാൽ അവതരിപ്പിച്ച മാത്യു കഥാപാത്രത്തിനായി ഒരു മുഴുനീള കഥയും നെൽസൺ രൂപപ്പെടുത്തിയെന്ന് വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് ജയിലറിന് വേണ്ടി കാമറ ചലിപ്പിച്ച വിജയ് കാർത്തിക് കണ്ണൻ.

എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ സർ ചെയ്ത കഥാപാത്രത്തിന് കൃത്യമായ ഒരു കഥ ഉണ്ടാക്കിയ ശേഷമാണ്, അതിഥി വേഷത്തിലേക്ക് അദ്ദേഹത്തെ വിളിച്ചതെന്ന് കാർത്തിക് കണ്ണൻ പറയുന്നു. സൗത്ത് മുംബൈയിൽ, ലെതർ ബിസിനസ്സിന്റെ മറവിൽ വമ്പൻ അധോലോക നായകനായി നിൽക്കുന്ന കഥാപാത്രമാണ് മാത്യു എന്നും, മാത്യവിന്റെ ലെതർ ഫാക്ടറിയുടെ പശ്‌ചാത്തലം ജയിലറിലെ രംഗങ്ങളിൽ കാണാൻ സാധിക്കുമെന്നും വിജയ് കാർത്തിക് കണ്ണൻ പറയുന്നു.

Advertisement

മോഹൻലാലിനെ ആദ്യമായി കാണിക്കുന്ന രംഗത്ത്‌ തന്നെ അദ്ദേഹത്തിനെ ലെതർ ഫാക്ടറിയുടെ ബാക്ക് ഓഫീസ് കാണിക്കുന്നുണ്ടെന്നും, അത് കൂടാതെ രജനികാന്ത് കഥാപാത്രമായ മുത്തുവേൽ പാണ്ട്യൻ ആവശ്യപ്പെട്ട കാര്യം അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്ന രംഗത്തിൽ, ഒട്ടേറെ ലെതറുകൾ തൂക്കിയിട്ട ഒരു പശ്ചാത്തലത്തിൽ നിന്നാണ് മാത്യു തന്റെ രഹസ്യ അറയിൽ സൂക്ഷിച്ച ആയുധ ശേഖരം പുറത്തെടുക്കുന്നതെന്നും ഈ ഛായാഗ്രാഹകൻ വിശദീകരിക്കുന്നു. ഈ അഭിമുഖം പുറത്ത് വന്നതോടെ ഒരു മാത്യു സ്പിൻ ഓഫ് വേണമെന്ന ആരാധകരുടെ ആവശ്യം സോഷ്യൽ മീഡിയയിൽ ശ്കതമായിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close