പുലിമുരുകൻ റെക്കോർഡ് തകർക്കാൻ നീരാളി..

Advertisement

ബഡ്‌ജറ്റിലും കളക്ഷണിലും ഷോ കൗണ്ടിലൂടെയും എല്ലാം മലയാള സിനിമയിലെ സകലമാന റെക്കോർഡുകളും തിരുത്തിക്കുറിച്ച വൈശാഖ് ചിത്രം പുലിമുരുകന്റെ റെക്കോർഡ് തകർക്കാനായി മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. അണിയറ വിവരങ്ങൾ ശരിയാണെങ്കിൽ മലയാളത്തിൽ vfx/ഗ്രാഫിക്സുകൾക്കായി ഏറ്റവുമധികം പണം ചിലവഴിച്ചിരുന്നു എന്ന റെക്കോർഡ് ആണ് തകരാൻ പോകുന്നത്. മോഹൻലാൽ ചിത്രമായ നീരാളിയാണ് ഈ റെക്കോർഡ് തകർക്കാൻ പോകുന്നത്. SRK,Dus Tola തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദിയിൽ സജീവമായ മലയാളി സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ചിത്രീകരണം മുംബൈയിൽ ആയിരുന്നു. ചിത്രീകരണം കഴിഞ്ഞ നീരാളി മാസങ്ങൾ നീണ്ട ഗ്രാഫിക്സ് വർക്കിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയിലെ മുൻ നിര ഗ്രാഫിക്സ് കമ്പനിയായ ആസ്റ്റർ ആണ് ചിത്രത്തിന് വേണ്ടി ഗ്രാഫിക്സ് ഒരുക്കുന്നത്.

സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ആക്ഷൻ-അഡ്വഞ്ചർ ചിത്രമായ നീരാളിയിൽ സണ്ണി എന്ന ജെമോളജിസ്റ് ആയി മോഹൻലാൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, സായ് കുമാർ, നാദിയ മൊയ്തു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. അക്ഷയ് കുമാർ ചിത്രം റസ്‌തം, എം എസ് ധോണി ദി അണ് ടോൾഡ് സ്റ്റോറി തുടങ്ങി ബോളീവുഡിലെ ഒരു പിടി ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള സന്തോഷ് തുണ്ടിയിൽ ആണ് നീരാളിക്ക് വേണ്ടിയും ഛായാഗ്രഹണം നിർവഹിക്കുന്നത്. സാജു തോമസ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രം ജൂണ് 14 നു തീയറ്ററുകളിൽ എത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close