വ്യാജ ഐഡികൾ ഉപയോഗിച്ച് സിനിമയെ തകർക്കാൻ ശ്രമിക്കുകയാണ് ചിലർ എന്ന് നീരാളിയുടെ നിർമ്മാതാവ് സന്തോഷ് ടി കുരുവിള..!

Advertisement

മലയാള സിനിമയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ മറ്റൊരു സിനിമാ പ്രവർത്തകൻ കൂടി പരസ്യമായി രംഗത്ത് വരുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. നീരാളി എന്ന മോഹൻലാൽ ചിത്രത്തിന്റെ നിർമ്മാതാവായ സന്തോഷ് ടി കുരുവിള ആണ് ഇപ്പോൾ തന്റെ ചിത്രം മനപ്പൂർവം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ. ഫേസ്ബുക് പോസ്റ്റുമായി എത്തിയത്. സംസ്ഥാന- ദേശീയ പുരസ്‍കാരങ്ങൾ വരെ നേടിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ആളാണ് താൻ എന്നും അതുകൊണ്ടു തന്നെ ഒരു ചിത്രം പണം കൊടുത്തു കാണുന്ന പ്രേക്ഷകർക്ക് അതിനെ വിമർശിക്കാനും അതിനെ കുറിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനും ഉള്ള അവകാശം ഉണ്ടെന്നു തനിക്കറിയാമെന്നും സന്തോഷ് ടി കുരുവിള പറയുന്നു. എന്നാൽ ഇവിടെ നടക്കുന്നത് വ്യാജ ഐഡികൾ ഉപയോഗിച്ച് ഒരു ചിത്രം നശിപ്പിക്കണം എന്ന ഉദ്ദേശത്തോടെ മോശമായ നിരൂപണങ്ങൾ എഴുതി വിടുകയും അതുപോലെ വ്യാജമായ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചു തന്റെ സിനിമയെ തകർക്കാൻ ശ്രമിക്കുകയുമാണ് എന്നും അദ്ദേഹം പറയുന്നു.

സ്വന്തമായി വ്യക്തിത്വമില്ലാത്ത ജോക്കറുകളാണ് മറ്റുള്ളവർ നേടുന്ന വിജയത്തിൽ അസൂയ പൂണ്ടു ഇത്തരം മോശം പ്രവർത്തികൾ ചെയ്യുന്നത് എന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. ഏറ്റവും സുതാര്യമായ രീതിയിൽ മാത്രം ബിസിനെസ്സ് ചെയ്യുകയും കൃത്യമായി ടാക്സ് അടക്കുകയും ചെയ്യുന്ന ഒരു ഇന്ത്യൻ പൗരൻ ആണ് താനെന്നും, താൻ സിനിമാ രംഗത്തും അല്ലാതെയും നേടുന്ന വിജയത്തിൽ അസൂയ പൂണ്ടവരാണ് മനപ്പൂർവം ഇങ്ങനെ തന്റെ സിനിമ തകർക്കാൻ ശ്രമിച്ചു കൊണ്ട് വ്യാജ പ്രചാരണങ്ങൾ മതത്തിന്റെ പേര് വരെ ഉപയോഗിച്ച് അഴിച്ചു വിടുന്നതെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി മലയാളത്തിലെ ആദ്യത്തെ സർവൈവൽ ത്രില്ലെർ ആണ്. വളരെ വ്യത്യസ്തത നിറഞ്ഞ ഒരു പരീക്ഷണ ചിത്രം ആയാണ് നീരാളി ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം മോഹൻലാൽ, സുരാജ് എന്നിവരുടെ ഗംഭീര പെർഫോമൻസ് കൊണ്ടും നിരൂപകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close