ഫഹദും നസ്രിയയും വിവാഹം കഴിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു

Advertisement

താരങ്ങളും മാധ്യമങ്ങളും ഏറെ ആഘോഷിച്ച താരവിവാങ്ങളിൽ ഒന്നായിരുന്നു നസ്രിയയും ഫഹദ് ഫാസിലും തമ്മിലുള്ള വിവാഹം. എന്നാൽ ഇവർ വിവാഹം കഴിക്കുമെന്നും ഫഹദിന് നസ്രിയയയോട് പ്രണയമായിരുന്നെന്നും തനിക്ക് ഈ വിവരം നേരത്തെ അറിയാമെന്നും നടി പ്രവീണ പറയുന്നു.

അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് ആണ് ഫഹദും നസ്രിയയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ആ ചിത്രത്തിന് ശേഷമായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. ബാംഗ്ളൂർ ഡേയ്സിൽ നസ്രിയയുടെ അമ്മയായി പ്രവീണ വേഷമണിഞ്ഞിരുന്നു.

Advertisement

ഇരുവരുടെയും പ്രണയത്തെ കുറിച്ച് പ്രവീണ പറയുന്നു..

‘നസ്രിയയും അമ്മയും ഞാനും ഒരു കാരവനില്‍ ആയിരുന്നു. ഫഹദിനോട് ഫോണിലൂടെ നസ്രിയ സംസാരിക്കുന്നത് കേട്ടിരുന്നു. ഭക്ഷണം കഴിക്കൂ, ഇത്രയും നേരം ആയില്ലെ, കഴിക്കാതെ ഇരിക്കരുത്. എന്നിട്ട് എന്നെ വിളിച്ചാല്‍ മതി എന്നൊക്കെ നസ്രിയ ഫോണിലൂടെ പറയുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് എത്ര പക്വതയുണ്ടെന്ന് മനസിലായത് നസ്രിയയിൽ നിന്നാണ്. പത്തൊമ്പതാംവയസിൽ എനിക്കൊന്നും ഇത്ര പക്വതയില്ലായിരുന്നു. ഇരുവരുടെയും നിശ്ചയം കഴിഞ്ഞിട്ടില്ലെങ്കിലും ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് നസ്രിയ ഫഹദിനോട് സംസാരിക്കുമായിരുന്നു’. ഇരുവരും വിവാഹിതരാകുന്ന കാര്യം പറഞ്ഞിരുന്നു എന്നും താരം വെളിപ്പെടുത്തി.

Advertisement

Press ESC to close