അങ്കം കുറിക്കാൻ ചേകോൻ; ബ്രഹ്മാണ്ഡ ചിത്രവുമായി നവോദയ

Advertisement

മലയാള സിനിമാ ചരിത്രത്തിലെ ഒട്ടേറെ ക്ലാസിക് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നവോദയ സ്റ്റുഡിയോ ഒരിക്കൽ കൂടി ഒരു വമ്പൻ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരികയാണ്. നവോദയ അപ്പച്ചന്റെ മകൻ ജോസ് പുന്നൂസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പേര് ചേകോൻ എന്നാണ്. അടുത്ത വർഷം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പത്ത് വർഷത്തെ റിസേർച്ചുകൾക്കു ശേഷമാണു തയ്യാറാക്കിയത്. ഒരു ചേകവന്റെ മാനസിക വ്യാപാരങ്ങൾ, കുടുംബബന്ധങ്ങൾ, ആ കാലത്തെ സാമൂഹികാവസ്ഥ, അന്നത്തെ ജനങ്ങളുടെ ജീവിതം, ആ സമയത്തെ നാടുവാഴിയുടെ ഭരണം, അവരുടെ വരുമാനം തുടങ്ങി ഒട്ടേറേ കാര്യങ്ങളെ കുറിച്ച് പഠിച്ചതിന് ശേഷമാണു ഇതിന്റെ തിരക്കഥ ഒരുക്കിയത്. ജോസിന്റെ സഹോദരനും, മൈ ഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ ജിജോ ആണ് ചേകോൻ എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ.

മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രമായിരുന്നു ജിജോ ഒരുക്കിയ പടയോട്ടമെങ്കിൽ, ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി ചിത്രമായിരുന്നു അദ്ദേഹത്തിന്റെ മൈ ഡിയർ കുട്ടിച്ചാത്തൻ. ഇപ്പോൾ ചേകോൻ എന്ന ഈ ചിത്രത്തിന്റെ തിരക്കഥയുടെ അവസാന വട്ട ചർച്ചകളിലാണ് ജിജോയും ജോസും. ഇത് കൂടാതെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തിന്റെ കഥ രചിച്ചതും ജിജോ ആണ്. നേരത്തെ ജിജോയുടെ തിരക്കഥയിൽ ഒരുക്കാനിരുന്ന ബറോസ്, കോവിഡ് പ്രതിസന്ധി കാരണം തിരക്കഥയിൽ മാറ്റം വരുത്തിയാണ് ഒരുക്കിയതെന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. ഏതായാലും ഒട്ടേറെ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു നവോദയയുടെ ബാനറിൽ ഒരു ചിത്രം വരാൻ പോകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close