മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിയും ഉണ്ടായിരുന്നോ? ജൂറി മറുപടി പറയുന്നു..!

Advertisement

ഇന്നാണ് അറുപത്തിയാറാമതു ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. 2018 ലെ ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത് വിക്കി കൗശലും ആയുഷ്മാൻ ഖുറാനെയും ആണ്. മലയാളി നടി ആയ കീർത്തി സുരേഷ് ആണ് തെലുങ്ക് ചിത്രമായ മഹാനടിയിലെ പ്രകടനത്തിന് മികച്ച നടി ആയി തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ് ചിത്രമായ പേരൻപിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടിയേയും മികച്ച നടനുള്ള അവാർഡിന് പരിഗണിക്കും എന്ന് ദിവസങ്ങൾക്കു മുൻപേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇന്ന് വന്ന റിപ്പോർട്ടുകളിൽ മമ്മൂട്ടിയുടെ പേര് പരാമർശിച്ചിരുന്നില്ല. ആ കാര്യത്തിൽ ഒരു വ്യക്തത വരുത്താനായി ഇന്ന് അവാർഡ് പ്രഖ്യാപനം കഴിഞ്ഞുള്ള പത്ര സമ്മേളനത്തിൽ ഒരു പത്ര പ്രവർത്തകൻ ജൂറി അംഗങ്ങളോട് ചോദിച്ചത് മമ്മൂട്ടിയേയും അവാർഡിന് പരിഗണിച്ചിരുന്നോ എന്നാണ്.

Advertisement

അതിനു ജൂറി പറഞ്ഞ മറുപടിയിൽ വ്യക്തത ഇല്ല എന്ന ആരോപണം ആണ് ഇപ്പോൾ ആരാധകരിൽ നിന്നും മലയാള സിനിമ പ്രേക്ഷകരിൽ നിന്നും ഉയർത്തുന്നത്. ജൂറി ചെയർമാൻ രാഹുൽ റവൈൽ ആണ് ചോദ്യത്തിന് മറുപടി പറഞ്ഞത്. ആ മറുപടി ഒരൊഴുക്കൻ മട്ടിലായി പോയി എന്നാണ് ആരോപണം ഉയരുന്നത് .

“എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. …ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,” … രാഹുൽ പ്രതികരണം ഇങ്ങനെയായിരുന്നു ..

വിവിധ ഭാഷകളിലായി 419 എൻട്രികളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. അവസാനഘട്ടത്തിൽ എത്തിയ 85 ചിത്രങ്ങളിൽ മലയാളത്തിന് ഇത്തവണ അഞ്ചു പുരസ്കാരങ്ങൾ ആണ് ലഭിച്ചത്. ജോജു ജോർജ്, സാവിത്രി ശ്രീധരൻ, എം ജെ രാധാകൃഷ്ണൻ എന്നിവർക്ക് അംഗീകാരങ്ങൾ ലഭിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close