നരനിൽ നായകനായി ആദ്യം തീരുമാനിച്ചത് മമ്മുക്കയെ; തിരക്കഥാകൃത് രഞ്ജൻ പ്രമോദ് വെളിപ്പെടുത്തുന്നു..!

Advertisement

2005 ഓണം റിലീസ് ആയി എത്തി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ നരൻ. രഞ്ജൻ പ്രമോദ് രചിച്ച ഈ ചിത്രത്തിൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായി മോഹൻലാൽ അവിസ്മരണീയമായ പ്രകടനമാണ് നൽകിയത്. അതിസാഹസികമായ സംഘട്ടന രംഗങ്ങൾ വരെ ഡ്യൂപ് പോലും ഇല്ലാതെ അഭിനയിച്ചു മോഹൻലാൽ വിസ്മയിപ്പിച്ചപ്പോൾ ആരാധകരും പ്രേക്ഷകരും ഒരേപോലെയാണ് ഈ ചിത്രം ഏറ്റെടുത്ത്. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ നരൻ, മലയാളത്തിലെ കൊമേർഷ്യൽ ചിത്രങ്ങളിലെ ക്ലാസ്സിക്കുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ വളരെ കൗതുകകരമായ ഒരു വെളിപ്പെടുത്തലും ആയി മുന്നോട്ട് വന്നിരിക്കുകയാണ് ഈ ചിത്രം രചിച്ച രഞ്ജൻ പ്രമോദ്.

താൻ ആദ്യം ഈ ചിത്രത്തിൽ നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ഈ ചിത്രം സംവിധാനം ചെയ്യാൻ ഇരുന്നത് ഹരിഹരൻ ആയിരുന്നു എന്നും രഞ്ജൻ പ്രമോദ് പറയുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻ നിർമ്മിക്കാൻ ഇരുന്ന ഈ ചിത്രത്തിന്റെ പേര് രാജാവ് എന്നായിരുന്നു എന്നും രഞ്ജൻ പ്രമോദ് കൂട്ടിച്ചേർത്തു. എന്നാൽ ഇന്ന് നമ്മൾ കാണുന്ന നരൻ എന്ന ചിത്രത്തിലെ മരം പിടുത്തം പോലത്തെ അതിസാഹസിക രംഗങ്ങൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ല എന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. അന്ന് ആ പ്രൊജക്റ്റ് നടക്കാതെ പോയപ്പോൾ ആണ് ലാലേട്ടനോട് കഥ പറയുന്നതും പിന്നീട് ആ ചിത്രം ഇന്ന് കാണുന്ന രീതിയിലേക്ക് രൂപപ്പെട്ടു വന്നതും എന്ന് അദ്ദേഹം വിശദീകരിച്ചു. ഇത്രയും സംഘട്ടന പ്രാധാന്യമുള്ള ഒരു ചിത്രം താൻ മമ്മുക്കയെ നായകനാക്കി സംവിധാനം ചെയ്താൽ പ്രശ്നം ആവും എന്ന തോന്നൽ വന്നതോടെയാണ് ആ ചിത്രം മമ്മുക്കയെ വെച്ച് താൻ തന്നെ ഒരുക്കിയാലോ എന്ന തീരുമാനം ഉപേക്ഷിച്ചത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close