നന്ദമുരി കല്യാൺ റാം നായകനാകുന്ന പീരിയോഡിക്ക് ക്രൈം ത്രില്ലർ ചിത്രം ‘ഡെവിൾ’ നവംബർ 24ന് തീയേറ്ററുകളിൽ

Advertisement

നന്ദമുരി കല്യാൺ റാം നായകനാകുന്ന ഡെവിൾ നവംബർ 24, 2023 ന് തീയേറ്ററുകളിലേക്ക്. ‘ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ എപ്പോഴും മികച്ച് നിന്നിട്ടുള്ള താരമാണ് നന്ദമുരി കല്യാൺ റാം. ചിത്രത്തിൽ സംയുക്ത നായികയായി എത്തുന്നു.

പുതിയ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം ബിംബിസാര എന്ന ചിത്രത്തിലൂടെ തെലുഗ് ഇന്ഡസ്ട്രിയുടെ തന്നെ വലിയ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച കല്യാൺ അടുത്ത പ്രതീക്ഷയുണർത്തുന്ന ചിത്രവുമായി എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

Advertisement

അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവർ നിർമിക്കുന്നു. നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. മ്യുസിക്ക് – ഹർഷവർഥൻ രമേശ്വർ, ഛായാഗ്രഹണം – സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ, എഡിറ്റർ – തമ്മി രാജു, പി ആർ ഒ – ശബരി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close