അഭിഷേക് നാമയുടെ സംവിധാനത്തിൽ ‘നാഗബന്ധം’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിമ്പ്‌സ് ശ്രദ്ധയേറുന്നു

Advertisement

അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച് അഭിഷേക് നാമയുടെ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ‘നാഗബന്ധം’ ഒരുങ്ങുന്നു. നിർമാതാവും ഡിസ്ട്രിബ്യുട്ടറുമായ അഭിഷേക് നാമ ഗൂഢാചാരി, ഡേവിൾ : ദി സീക്രട്ട് ഏജന്റ് തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിഷേക് പുതിയ സിനിമ എക്സ്പീരിയൻസ് നൽകാൻ ഒരുങ്ങുന്നു. അഭിഷേക് പിക്ചേഴ്സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച് മധുസുധൻ റാവു ചിത്രം നിർമിക്കുന്നു.

അഭിഷേക് നാമ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നു. ദേവാൻഷ് നാമ ചിത്രം അവതരിപ്പിക്കുമ്പോൾ ദേവ് ബാബു ഗാന്ധി ചിത്രത്തിന്റെ സഹ നിർമാതാവാകുന്നു.

Advertisement

ഉഗദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അഭിഷേക് പിക്ചേഴ്‌സ് ചിത്രത്തിന്റെ ടൈറ്റിൽ അതിഗംഭീരമായ ഗ്ലിമ്പ്‌സ് വീഡിയോയിലൂടെ പുറത്ത് വിട്ടു. ‘നാഗബന്ധം : ദി സീക്രട്ട് ട്രെഷർ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ പുതിയൊരു വിസ്മയ ലോകത്തേക്ക് കൊണ്ട് പോകുന്നു. ഗംഭീര സൗണ്ട്ട്രാക്ക് കൊണ്ടും അതിഗംഭീര വിഷ്വൽസ് കൊണ്ടും വിഎഫ്എക്‌സ് വർക്ക് കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഗ്ലിമ്പ്‌സ് വീഡിയോ.

കെജിഎഫ് ഫെയിം അവിനാഷ്‌ അഘോരി ക്യാരക്ടറായി എത്തുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന നാഗബന്ധം മാജിക്കും മിസ്റ്ററിയും ചേർന്നാണ് ഒരുങ്ങുന്നത്.

ക്യാമറ – സൗന്ദർ രാജൻ എസ്, മ്യുസിക്ക് ഡയറക്ടർ – അഭി, സംഭാഷണം – ശ്രീകാന്ത് വിസ്സ, എഡിറ്റർ – സന്തോഷ് കാമി റെഡ്ഢി, പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ.

തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ഒരുമിച്ച് ചിത്രം റിലീസിനെത്തും. 2025 ൽ ചിത്രം റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ മെയിൻ താരങ്ങൾ ഇനിയും പ്രഖ്യാപിക്കാനിരിക്കുകയാണ്. പി ആർ ഒ – ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close