തന്റെ വാരണം ആയിരം പോലൊരു ചിത്രമാണ് നാം: ഗൗതം മേനോൻ..

Advertisement

യുവാക്കൾക്കിടയിൽ ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിയ ചിത്രമാണ് നാം. ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രത്തിൽ ശബരീഷ് വർമ്മ, രാഹുൽ മാധവ് എന്നിവരാണ് നായകന്മാർ അദിതി രവി, ഗായത്രി സുരേഷ്, മെറീന മൈക്കിൾ തുടങ്ങിയവർ ചിത്രത്തിൽ നായികമാരായി എത്തുന്നു. നോബി, നിരഞ്ജൻ സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തിയിട്ടുണ്ട് . യുവാക്കളുടെ കഥ പറയുന്ന ചിത്രം ഒരു കൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥയും ചില ലക്ഷ്യങ്ങൾക്കായി അവർ നടത്തുന്ന യാത്രയുടെയും കഥ പറയുന്നു. ചിത്രത്തിലൂടെ മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന ഗൗതം വാസുദേവ മേനോനാണ് ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങൾ പങ്കുവച്ചത്. വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി യുവാക്കൾക്കിടയിൽ ഏറെ ആരാധകർ ഉള്ള സംവിധായകൻ കൂടിയാണ് ഗൗതം വാസുദേവ മേനോൻ. അദ്ദേഹം മുൻപും മലയാളത്തിലേക്ക് എത്തുമെന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീടതൊന്നും യാഥാർഥ്യമായിരുന്നില്ല. എന്നാൽ സംവിധായകൻ ജോഷി തോമസിന്റെ ചിത്രത്തോടുള്ള സമീപനമാണ് ചിത്രത്തിലേക്ക് എത്താൻ കാരണമെന്ന് ഗൗതം മേനോൻ പറയുന്നു.

സംവിധായകനായ ജോഷി തോമസാണ് ചിത്രത്തെ പറ്റി സൂചിപ്പിച്ച് തന്നെ വിളിച്ചത്. നേരിൽ എത്തുവാൻ അതിന് ശേഷം ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയിൽ കാണാനെത്തിയ ജോഷി തോമസ് തന്നോട് കഥ മുഴുവൻ പറയുകയും ചിത്രത്തിലെ ഏതാനും ഏതാനും ദൃശ്യങ്ങളും കാണിക്കുകയുണ്ടായി. അതോടെയാണ് താൻ ചിത്രത്തിലേക്ക് ആകൃഷ്ടനായത് ഗൗതം മേനോൻ പറയുന്നു. ചിത്രം തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം വാരണം ആയിരത്തെ അനുസ്മരിപ്പിച്ച ഒന്നാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരാൾക്ക് വേണ്ടി മറ്റുള്ളവർ നടത്തുന്ന പ്രയത്നവുമെല്ലാം ചിത്രത്തിലെ നായക കഥാപാത്രത്തെ തനിക്ക് വീണ്ടും ഓർക്കാൻ കാരണമായി എന്നും അദ്ദേഹം പറയുന്നു. ചെറിയ ഒരു കഥാപാത്രമാണെങ്കിൽ കൂടിയും ചിത്രത്തിന്റെ കഥയിൽ വളരെയേറെ പ്രാധാന്യം തനിക്കുണ്ടെന്നും ഗൗതം മേനോൻ പറഞ്ഞു. എന്തായാലും ആദ്യ ഗംഭീര വരവ് നടത്തുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാകുന്നത്. ചിത്രം മെയ് 11 തീയറ്ററുകളിൽ എത്തും

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close