കൊലപാതകവും രാഷ്ട്രീയവും അനാവശ്യ ട്വിസ്റ്റുമൊന്നുമില്ല; നാം വ്യത്യസ്തമായൊരു ക്യാംപസ് ചിത്രം..സംവിധായകന്റെ വാക്കുകളിലേക്ക്..

Advertisement

യുവതാരങ്ങളെ അണിനിരത്തി ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് നാം. പൂർണമായും ക്യാമ്പസ് കഥപറയുന്ന ചിത്രത്തിൽ ഒരു കോളേജും അവിടുത്തെ വിദ്യാർഥികളുടെ ജീവിതവും ചർച്ചയാകുന്നു. ചില പ്രത്യേക ലക്ഷ്യങ്ങൾക്കായി ആ കൂട്ടുകാർ ഒന്നിക്കുന്നതും അതിനുവേണ്ടി പ്രവർത്തിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ശബരീഷ് വർമ്മ, രാഹുൽ മാധവ്, നോബി തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാർ. ഗായത്രി സുരേഷ്, അതിഥി രവി, മെറീന മൈക്കിൾ തുടങ്ങിയവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ എല്ലാംതന്നെ വളരെ പുതുമയുണർത്തുന്ന ഒന്നായിരുന്നു. ചിത്രത്തിലെ എല്ലാരും ഒന്നാണ് എന്നു തുടങ്ങിയ ഗാനം പത്തുലക്ഷത്തോളം കാഴ്ചക്കാരുടെ സ്വന്തമാക്കിയാണ് യൂട്യൂബിൽ വലിയ മുന്നേറ്റം നടത്തിയത്. യുവാക്കൾ ഇതിനോടകം തന്നെ ഏറെ പ്രതീക്ഷയോടെ കൂടി കാത്തിരിക്കുന്ന ചിത്രത്തെപ്പറ്റിയാണ് സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത്.

ചിത്രം വളരെ ഫ്രഷ്നെസ് നൽകുന്ന ഒരു അനുഭവമായി മാറും എന്നുപറഞ്ഞ അദ്ദേഹം ചിത്രത്തിൽ രാഷ്ട്രീയ-സാമുദായിക വിഷയങ്ങൾ ഒന്നും തന്നെ ചർച്ചയാക്കുന്നില്ല എന്നും പറഞ്ഞു. അനാവശ്യമായി കഥയ്ക്കുവേണ്ടി പ്രണയങ്ങളും ട്വിസ്റ്റുകളും ഒന്നും തന്നെ ചിത്രത്തിൽ കുത്തി നിറച്ചിട്ടില്ല എന്നും സംവിധായകൻ പറയുകയുണ്ടായി. എന്നാലും ചിത്രം മറ്റ് ക്യാമ്പസ് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു അനുഭവം തീർക്കുന്ന ഒന്നായി മാറുമെന്നും അദ്ദേഹം പറയുകയുണ്ടായി. വളരെ സിംപിളും എന്നാൽ പ്രേക്ഷകഹൃദയത്തിൽ ഇടംപിടിക്കുന്നതുമായ ഒരു കൊച്ചു ചിത്രമാണ് നാം എന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ കഥകേട്ട് വളരെയധികം ഇഷ്ടമായ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഗൗതം വാസുദേവ മേനോന്റെ ആദ്യ മലയാള ചിത്രമെന്ന് പ്രത്യേകത കൂടി നാമിനുണ്ട്. യുവതാരം ടോവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. യുവാക്കൾക്ക് ഒരു പുത്തൻ ക്യാംപസ് അനുഭവം തീർക്കാൻ നാം മെയ് 11ന് തിയ്യേറ്ററുകളിലെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close