വിശാലിന് സാറ്റലൈറ്റിൽ നിന്നു ചാടണം, അതിന് മാത്രം 100 കോടി വേണം, മൊത്തം 400 കോടി ബഡ്ജറ്റ് ആകും; തുപ്പരിവാലൻ 2 വിൽ നിന്ന് പിൻമാറാനുള്ള കാരണം തുറന്നടിച്ച് മിഷ്കിൻ

Advertisement

തമിഴ് യുവ താരം വിശാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മിഷ്കിൻ സംവിധാനം ചെയ്ത ചിത്രമാണ് തുപ്പരിവാലൻ. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ഷെർലോക് ഹോംസിന്റെ മാതൃകയിൽ ഒരുക്കിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരുന്നു. ഈ ചിത്രത്തിൻറെ രണ്ടാം ഭാഗത്തെ ചുറ്റിപറ്റിയുള്ള വിവാദം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കാരണം, ഇതിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ നായകൻ വിശാൽ, മിഷ്കിൻ എന്നിവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ഈ രണ്ടാം ഭാഗത്തിന്റെ സംവിധാന ചുമതല വിശാൽ ഏറ്റെടുക്കുകയും ചെയ്തു എന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് മിഷ്കിൻ 40 കോടി രൂപ കൂടുതൽ ആവശ്യപ്പെട്ടു എന്നത് കൊണ്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത് എന്നാണ്. മാത്രമല്ല വിദേശത്ത് ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ ഉറപ്പിക്കാൻ ഒന്നര മാസം ലണ്ടനിൽ ചിലവഴിച്ചിട്ടും ഷൂട്ട് ചെയ്യാനുള്ള അനുവാദം മിസ്കിൻ മേടിച്ചിട്ടില്ല എന്നും അത്കൊണ്ട് ഷൂട്ടിങ് തുടങ്ങിയപ്പോൾ ഒരുപാട് പണം നഷ്ടമായി എന്നുമാണ് അവർക്ക് ലഭിച്ച വിവരങ്ങൾ പറയുന്നത്.

എന്നാൽ ഈ ആരോപണത്തിനെതിരെ വളരെ രസകരമായ പ്രതികരണമാണ് മിഷ്കിൻ ടൈംസ് ഓഫ് ഇന്ത്യയോട് നടത്തിയത്. താൻ വിശാലിനോട് ചോദിച്ചത് 40 കോടിയല്ല 400 കോടിയാണ് എന്നാണ് മിഷ്കിൻ പറയുന്നത്. 100 കോടി രൂപക്ക് 50 ശതമാനം ഷൂട്ടിംഗ് തീർത്ത താൻ അടുത്ത പകുതി ഷൂട്ട് ചെയ്യാൻ 100 കോടി രൂപ കൂടി ചോദിച്ചു എന്നും ക്ലൈമാക്സിൽ വിശാൽ ഒരു സാറ്റലൈറ്റിൽ നിന്നു ചാടുന്ന സീൻ ഷൂട്ട് ചെയ്യാൻ 100 കോടി കൂടി വേണമെന്നു വിശാലിനോട് പറഞ്ഞു എന്നും മിഷ്കിൻ സർക്കാസ്റ്റിക് ആയി പറയുന്നു. ഏതായാലും മിഷ്കിനുമായി നിയമപ്രകാരം ഒരു കരാറിലെത്തി ഈ ചിത്രം വിശാൽ പൂർത്തിയാക്കും എന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close