റൊമാന്റിക് ഹീറോ ആവാൻ ഇനി ആഗ്രഹമില്ല; കാരണം വെളിപ്പെടുത്തി ദുൽഖർ സൽമാൻ..!

Advertisement

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ നായകനായ രണ്ടു ചിത്രങ്ങൾ ആണ് ഈ മാസം നമ്മുടെ മുന്നിൽ എത്തിയത്. മാർച്ച് മൂന്നിന് എത്തിയത് ദുൽഖറിന്റെ തമിഴ് ചിത്രമായ ഹേ സിനാമിക ആയിരുന്നു എങ്കിൽ, മാർച്ച് പതിനെട്ടിന് മലയാള ചിത്രമായ സല്യൂട്ട് ആണ് എത്തിയത്. ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക എന്ന റൊമാന്റിക് കോമഡി ചിത്രം തീയേറ്ററുകളിൽ എത്തിയപ്പോൾ, സല്യൂട്ട് എന്ന ത്രില്ലർ എത്തിയത് സോണി ലൈവ് എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ നേരിട്ടുള്ള റിലീസ് ആയാണ്. ഇപ്പോഴിതാ, സിനിമയിൽ റൊമാന്റിക് ഹീറോ ആയി ഉള്ള തന്റെ കാലഘട്ടം കഴിഞ്ഞു എന്നാണ് ദുൽഖർ പറയുന്നത്. താനിപ്പോള്‍ ബോധപൂര്‍വ്വം വ്യത്യസ്ത കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയാണ് എന്നും ദുൽഖർ സൽമാൻ പറയുന്നു. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ പരിപാടിയിലാണ് തന്റെ കരിയറിനെ പറ്റി അദ്ദേഹം തുറന്നു സംസാരിക്കുന്നതു.

Advertisement

സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞുവെന്നും ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും പറയുന്ന ദുൽഖർ, നമ്മുക്ക് ചെയ്യാൻ കഴിയില്ല എന്ന് മറ്റുള്ളവർ പറയുന്ന വേഷങ്ങൾ തിരഞ്ഞെടുത്തു ചെയ്യാൻ ആണ് ശ്രമിക്കുന്നത് എന്നും പറയുന്നു. വെല്ലുവിളി തരാത്ത കഥാപാത്രങ്ങൾ തന്നെ പ്രചോദിപ്പിക്കാറില്ല എന്നും നമ്മള്‍ എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തണമല്ലോ എന്നുമാണ് ദുൽഖർ പറയുന്നത്. എപ്പോഴും ഒരുപോലുള്ള വേഷവും സിനിമയുമാണ് താൻ ചെയ്യുന്നത് എന്നുള്ള വിമര്ശനങ്ങൾ താൻ ശ്രദ്ധിക്കാറുണ്ട് എന്നും ദുൽഖർ പറയുന്നു. ഇപ്പോൾ പുറത്തു വന്ന സല്യൂട്ട് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ ചെയ്ത പോലീസ് വേഷം, അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പോലീസ് കഥാപാത്രമായിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close