![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/dulquer-salmaan-and-kalyani-priyadarshan-image-1.jpg?fit=1024%2C592&ssl=1)
ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആണ് പ്രിയദർശൻ. അദ്ദേഹം വിവാഹം കഴിച്ചത് പ്രശസ്ത തെന്നിന്ത്യൻ നടി ആയ ലിസിയെ ആണ്. ഇപ്പോൾ പ്രിയദർശന്റെ രണ്ടു മക്കളും സിനിമയിൽ ഉണ്ട്. മകൻ സിദ്ധാർഥ് പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസർ ആയി ജോലി ചെയ്യുമ്പോൾ, മകൾ കല്യാണി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികയാണ്. തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു തമിഴിലും നായികയായ കല്യാണിയുടെ ആദ്യ മലയാളം റിലീസ് ദുൽഖർ സൽമാൻ നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. അനൂപ് സത്യൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ദുൽഖർ, ഉർവശി എന്നിവരാണ് കല്യാണിയുടെ ഒപ്പം അഭിനയിച്ചത്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/dulquer-salmaan-and-kalyani-priyadarshan-image-2-1024x682.jpg?resize=1024%2C682)
ദുൽഖർ സൽമാനെ ചെറുപ്പം മുതലേ അറിയാം എങ്കിലും ആദ്യമായി സംസാരിക്കുന്നത് ഈ ചിത്രത്തിന്റെ പൂജാ വേളയിൽ ആണെന്നാണ് കല്യാണി പറയുന്നത്. അതിനു മുൻപ് ചില വിവാഹ ചടങ്ങുകളിൽ ഒക്കെ വെച്ച് ദുൽഖറിനെ കണ്ടിട്ടുണ്ട് എന്നല്ലാതെ സംസാരിച്ചിട്ടില്ല എന്നും കല്യാണി പറയുന്നു. എന്നാൽ ദുൽഖറിന്റെ ഭാര്യ അമാലിനെ തനിക്കു മുൻപേ അറിയാം എന്നും കല്യാണി പറന്നു. കല്യാണിയുടെ ഏറ്റവും അടുത്ത സുഹൃത്തു മോഹൻലാലിന്റെ മകൻ പ്രണവും അതുപോലെ സുരേഷ് കുമാറിന്റെ മക്കൾ ആയ കീർത്തി സുരേഷ്, രേവതി എന്നിവരുമൊക്കെയാണ്. അച്ഛന്റെ അടുത്ത സുഹൃത്തുക്കളുടെ മക്കൾ ആയിരുന്നു തന്റെ ഫ്രണ്ട്‌സ് സർക്കിൾ എന്നാണ് കല്യാണി വിശദീകരിക്കുന്നത്. പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പ്രണവിനൊപ്പം അതിഥി വേഷം ചെയ്ത കല്യാണി, ഇനി ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പ്രണവിന്റെ നായിക ആയി അഭിനയിക്കാൻ ഒരുങ്ങുകയാണ്.